രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് മെയ് 26 വ്യാഴാഴ്ച മുതൽ മക്കയിൽ പ്രവേശിക്കാൻ പെർമിറ്റ് ലെറ്റർ നിർബന്ധമാണെന്ന് പൊതുസുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ സമി ബിൻ മുഹമ്മദ് അൽ ഷുവൈറഖ് അറിയിച്ചു. ഹജ്ജ് ഓർഗനൈസിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പെർമിറ്റ് ഇല്ലാത്ത രാജ്യത്തെ താമസക്കാർ മക്കയിൽ പ്രവേശിക്കുന്നത് തടയും. പെർമിറ്റ് ഇല്ലാത്തവരെയും അവരുടെ വാഹനങ്ങളെയും മക്കയിലേക്കുള്ള റോഡുകളിലെ ചെക്ക്പോസ്റ്റുകൾക്ക് സമീപം നിന്ന് തിരിച്ചയക്കും.
ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്കയിൽ നിന്ന് പുറപ്പെടുവിച്ച ഇഖാമ, ഉംറ പെർമിറ്റ്, ഹജ്ജ് പെർമിറ്റ് എന്നിവയുള്ളവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും മക്കയിൽ പ്രവേശിക്കാൻ കഴിയുമെന്നും പൊതുസുരക്ഷാ വക്താവ് അറിയിച്ചു.