Spread the love

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരാഴ്ചത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് സ്വർണ വിലയിൽ ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 200 രൂപ കുറഞ്ഞു. ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 1,320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇന്നലെ സ്വർണം വ്യാപാരം നടക്കുന്നത്. 

സംസ്ഥാനത്ത് ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞു. ഗ്രാമിനു 22 കാരറ്റ് സ്വർണത്തിൻ 4,765 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിനു 25 രൂപയാണ് വർധിച്ചത്.  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും കുറഞ്ഞു. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,940 രൂപയാണ് വിപണി വില. 20 രൂപയുടെ ഇടിവുണ്ടായി.

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

By newsten