സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി കൈകോർക്കുമെന്ന് ഇന്ത്യ ഉൾപ്പെടുന്ന പുതിയ ഇന്തോ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഗ്രൂപ്പ് പ്രഖ്യാപിച്ചു. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ, സഹകരണത്തിൻറെ കൂടുതൽ മേഖലകൾ തിരിച്ചറിയാനും സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എല്ലാവരെയും ഉൾ ക്കൊള്ളുന്നതും സുസ്ഥിരവുമായ വളർ ച്ചയിലേക്ക് ഈ മേഖലയെ പരിവർ ത്തനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇവിടത്തെ രാജ്യങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ പരസ്പരബന്ധിതമായ രൂപത്തിലാണ്. സമാധാനം, സമൃദ്ധി, വളർച്ച എന്നിവ കൈവരിക്കുന്നതിൻ കൂടുതൽ സാമ്പത്തിക സഹകരണം, വ്യാപാരം, വിതരണ ശൃംഖല, കുറഞ്ഞ ചെലവിൽ ഊർജ്ജം, കാർബൺ ബഹിർഗമനത്തിനെതിരായ നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആവശ്യമാണ്. ബ്രൂണൈ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ൻയൂസിലാൻറ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയും ഗ്രൂപ്പിൻറെ ഭാഗമാണ്.