Spread the love

ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട്സ് ആൻഡ് ലെഗസിയും സംയുക്തമായാണ് നോട്ട് പുറത്തിറക്കിയത്.

ലോകകപ്പ് ട്രോഫിയും ഖത്തർ ലോകകപ്പ് ലോഗോയും അടങ്ങിയ കറൻസിയിൽ ഒരു വശത്ത് ലുസൈൽ സ്റ്റേഡിയത്തിന്‍റെയും എതിർവശത്ത് അൽ ബൈത്ത് സ്റ്റേഡിയത്തിന്‍റെയും ചിത്രമുണ്ട്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനും അവസാന മത്സരത്തിനുമുള്ള വേദികളാണിവ.

രാജ്യത്തെ ഫുട്ബോളിന്‍റെ ചരിത്രമാണ് പുതിയ കറൻസി പ്രതിഫലിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക സ്മാരക ബാങ്ക് നോട്ട് പുറത്തിറക്കുന്നത് ടൂർണമെന്‍റ് സംഘടിപ്പിക്കുന്ന ഔദ്യോഗിക അധികാരികളുടെ ഏകോപനത്തിലായിരിക്കുമെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.

By newsten