Spread the love

യുഎസ് : ലോക അത്ലറ്റിക്‌സില്‍ നിന്ന് അലിസൺ ഫെലിക്‌സ് മടങ്ങി. 36 കാരിയായ അലിസൺ ഫെലിക്സിന്‍റെ പത്താമത്തെ ലോക ചാമ്പ്യൻഷിപ്പാണിത്. 2003-ലെ പാരീസ് മീറ്റിലൂടെയാണ് ഇവരുടെ ആരംഭം. ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ തന്‍റെ 19-ാം മെഡൽ താരം നേടി. 13 സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇവർക്ക് സ്വന്തമാണ്. “അവസാന മത്സരം എന്‍റെ നാട്ടുകാരുടെ മുന്നിൽ കളിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എന്‍റെ മകൾ ഗാലറിയിൽ ഇരുന്ന് എല്ലാം കാണുന്നു. ഈ രാത്രി എനിക്ക് മറക്കാൻ കഴിയില്ല,” മത്സരശേഷം ഫെലിക്സ് പറഞ്ഞു.

2005 ലാണ് മെഡൽ നേട്ടം ആരംഭിച്ചത്. 200 മീറ്ററിൽ സ്വർണ്ണമുണ്ട്. അന്ന് 20 വയസ്സായിരുന്നു പ്രായം. രണ്ട് വർഷം മുമ്പ് ദോഹ ലോക ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ റിലേ, മിക്സഡ് റിലേ ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. അതേസമയം, ഒളിമ്പിക്സിൽ ഏഴ് സ്വർണം ഉൾപ്പെടെ 11 മെഡലുകൾ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലോക അത്ലറ്റിക്സിലെ ഏറ്റവും വിജയകരമായ അത്ലറ്റായി 36 കാരി ഫെലിക്സ് മാറി.

By newsten