Spread the love

ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈയിലെ ആഡംബര കപ്പലിൽ മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുൻ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ നടപടി. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൻറെയും മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതിൻറെയും പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി പേർ വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതിൻ പിന്നാലെയാണ് സമീർ വാംഖഡെയ്ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. അറസ്റ്റിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറ് മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നിന്ന് വാംഖഡെയെ ഒഴിവാക്കിയിരുന്നു. താൻ ദളിത് വിഭാഗത്തിൽ പ്പെട്ടയാളാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടാണ് വാംഖഡെ സർക്കാരിൽ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു.

By newsten