Spread the love

ഫഹദ് ഫാസിൽ നായകനാകുന്ന ‘മലയൻകുഞ്ഞി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘മലയൻ കുഞ്ഞ്’. ട്രെയിലറിൽ നിന്ന്, ചിത്രം ഒരു സർവൈവർ ത്രില്ലറാണെന്ന് വ്യക്തമാണ്. ഒരു പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലറാണിത്. ചിത്രം ജൂലൈ 22ന് റിലീസ് ചെയ്യും.

മഹേഷ് നാരായണൻ തിരക്കഥയെഴുതി നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോൻ. തിരക്കഥയ്ക്ക് പുറമെ ഛായാഗ്രാഹകനെന്ന നിലയിൽ മഹേഷ് നാരായണന്‍റെ ആദ്യ ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

സംവിധായകൻ ഫാസിൽ ആണ് മലയൻ കുഞ്ഞിന്‍റെ നിർമ്മാതാവ്. എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഫഹദിനെ കൂടാതെ രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

By newsten