മ്യൂണിക്ക്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടാനായാല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് ബോണസായി ലഭിക്കുക വമ്പന്‍ തുക. ലോകകപ്പ് നേടിയാല്‍ ഒരോ കളിക്കാരനും 400000 യൂറോ അഥവാ 3 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഔദ്യോഗികമായി ഇത്രയും ഉയര്‍ന്ന തുക ബോണസായി പ്രഖ്യാപിച്ചിരിക്കുന്നത്.
2018-ലെ റഷ്യന്‍ ലോകകപ്പില്‍ 3,50000 യൂറോയായിരുന്നു ബോണസായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ജര്‍മന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ കിരീടം നേടിയ ജര്‍മന്‍ ടീം അംഗങ്ങള്‍ക്ക് ലഭിച്ചത് 3,0000 യൂറോയായിരുന്നു.