ബർമുഡ ട്രയാംഗിളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂയിസ് ലൈൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള നോർവീജിയൻ പ്രൈമ എന്ന കപ്പലാണ് നിഗൂഢതകൾ നിറഞ്ഞ ബർമുഡ ട്രയാംഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബെർമുഡ ട്രയാംഗിളിൽ പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ, കപ്പൽ കാണാതായാൽ, യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകുമെന്ന് കപ്പൽ അധികൃതർ പറഞ്ഞു.
രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് കപ്പൽ . ഈ രണ്ട് ദിവസത്തേക്ക്, 1,450 യൂറോ, ഏകദേശം 1.4 ലക്ഷം രൂപ നൽകണം.
കുപ്രസിദ്ധമായ ബർമുഡ ട്രയാംഗിൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ്. ഏതൊരു നാവികന്റെയും പേടിസ്വപ്നം. ബെർമുഡ, ഫ്ലോറിഡ, പ്യൂർട്ടോ റിക്കോ എന്നിവയ്ക്ക് ഇടയിൽ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ വശത്തുള്ള ബെർമുഡ ട്രയാങ്കിളിൽ എല്ലാ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്നു.