Spread the love

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ സിനിമ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നല്‍കിയിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കേരളത്തിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിച്ചു.

സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പ് സൗജന്യമായി കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. സിനിമാ മേഖലയിലെ നിരൂപകര്‍ക്കും സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കുന്ന പ്രിവ്യൂ ഷോ ഇത്തവണ എല്ലാ പ്രേക്ഷകർക്കും വേണ്ടി നിർമ്മാതാക്കൾ ഒരുക്കി.

ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ (മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂർ, ബാംഗ്ലൂർ, കൊച്ചി, പൂനെ, ഡൽഹി, ഗുഡ്ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ) ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ഇന്ത്യയില്‍ ടിക്കറ്റുകള്‍ ഫ്രീ ആയി പത്തുമിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തത്.

By newsten