Spread the love

ദുബായ്: ഹോട്ടലുകളുടെ സുവർണ നഗരമായി മാറി ദുബായ്. സന്ദർശകരെ വരവേൽക്കുന്നതിനായി എല്ലാ മാസവും 1,027 പുതിയ ഹോട്ടൽ മുറികൾ സജ്ജീകരിക്കുന്നുണ്ട്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെ പ്രധാന കണ്ണിയായ ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ 12,324 പുതിയ ഹോട്ടൽ മുറികൾ തയ്യാറാക്കി. 2022 ഏപ്രിൽ അവസാനത്തോടെ 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.28 ലക്ഷമായിരുന്നു. ഹോട്ടൽ മേഖലയിലെ വളർച്ച പ്രതിവർഷം 9.6 ശതമാനമാണ്.

ഈ കാലയളവിൽ ദുബായിൽ 55 പുതിയ ഹോട്ടലുകളും തുറന്നു. ഹോട്ടലുകളുടെ എണ്ണം 2021 ൽ 714 ആയിരുന്നത് 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.

By newsten