ദിനോസർ യുഗത്തിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന പറക്കുന്ന ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തി. ‘ദ ഡ്രാഗൺ ഓഫ് ഡെത്ത്’ എന്ന് വിളിപ്പേരുള്ള ഈ ഭീമൻ ഉരഗം 86 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.
പുരാവസ്തു ഗവേഷകരുടെ ഒരു സംഘം അർജന്റീനയുടെ പടിഞ്ഞാറൻ മെൻഡോസ പ്രവിശ്യയിലെ ആൻഡീസ് പർവതനിരകളിൽ ആണ് ഇത് കണ്ടെത്തിയത്. ഫോസിലിനു 30 അടി നീളമുണ്ട്. ടനാറ്റോസ് ഡ്രാക്കൺ അമർ എന്നാണ് ഗവേഷകർ ഇതിനു പേരിട്ടിരിക്കുന്നത്. ഉരഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പാറകൾ ജുറാസ്സിക് കാലഘട്ടത്തിന് മുമ്പുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്.
ഏകദേശം 20 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ഉരഗങ്ങൾ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു.