Spread the love

ഭുവനേശ്വര്‍: ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ‘ധൂം’ സ്റ്റൈൽ മോഷണം നടത്തി ഒരു സംഘം. ഒഡീഷയിലെ നബ്‌രംഗ്പൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. ബോർഡിൽ ‘ പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ’ എന്നെഴുതിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ബോർഡിൽ ഏതാനും മൊബൈൽ നമ്പറുകളും സംഘം എഴുതിയിരുന്നു.

ജൂലൈ മൂന്നിനാണ് മോഷണം നടന്നത്. സ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും സംഘം മോഷ്ടിച്ചതായി സ്കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞു.

By newsten