Spread the love

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന തിരുച്ചിത്രമ്പലത്തിന്റെ റിലീസ് തിയതി പുറത്ത്. ധനുഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം ഓഗസ്റ്റ് 18ന് പ്രദർശനത്തിന് എത്തും. യാരദി നീ മോഹിനി, കുട്ടി, ഉത്തമപുത്രൻ എന്നീ ചിത്രങ്ങളിൽ ധനുഷിനൊപ്പം മിത്രൻ ജവഹർ ഒന്നിച്ചിരുന്നു. റാഷി ഖന്ന, നിത്യാ മേനൻ, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം ഓം പ്രകാശ്.

By newsten