2019 മെയ് മാസത്തിൽ തമിഴ്നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ സൂപ്പർസ്റ്റാറുകളെ അവരുടെ വാണിജ്യ വാണിജ്യമൂല്യം അനുസരിച്ച് തരംതിരിച്ചപ്പോൾ, കമൽ ഹാസൻ ഒന്നും രണ്ടും നിരയിൽ ഇടം നേടിയിരുന്നില്ല. ആ സമയത്ത്, മുന്നിര അഭിനേതാക്കൾക്ക് കൂടുതൽ തിയേറ്റർ അഡ്വാൻസുകളും കൂടുതൽ റിലീസ് സെന്ററുകളും അനുവദിക്കാൻ ആയിരുന്നു തീരുമാനിച്ചത്.
രജനീകാന്ത്, അജിത്ത്, വിജയ് എന്നിവർ ഒന്നാം നിരയിൽ എത്തിയപ്പോൾ ജയം രവി, ധനുഷ്, വിജയ് സേതുപതി, ചിമ്പു, ശിവകാർത്തികേയൻ എന്നിവർക്കൊപ്പം സൂര്യ രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടു. മൂന്നാം നിരയിലായിരുന്നു കമല്‍ഹാസന്‍. ടയര്‍ വണ്‍ കാറ്റഗറിയിലെ താരങ്ങള്‍ക്ക് കളക്ഷനില്‍ നിന്ന് 60 ശതമാനം തിയറ്റര്‍ ഷെയറും, ബി, സി ക്ലാസ് തിയറ്ററുകളില്‍ നിന്ന് 65 ശതമാനം ഷെയറും നല്‍കാനായിരുന്നു അന്ന് തിയറ്ററുടമകള്‍ ഉണ്ടാക്കിയ വ്യവസ്ഥ. നിർമ്മാതാക്കളെയോ മുന്നിര സംവിധായകരെയോ ശരിയായി ലഭിക്കാതെ സിനിമകൾ ബോക്സ് ഓഫീസിൽ തുടർച്ചയായി തകരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, കമൽ ഹാസന്റെ ഉയർച്ചയായി വിക്രം മാറിയിരിക്കുന്നു.
തമിഴ്നാട്ടിൽ നിന്ന് 10 ദിവസം കൊണ്ട് 130 കോടി രൂപയാണ് വിക്രം നേടിയത്. ആഗോള കളക്ഷനില്‍ വിക്രം വെറും 10 ദിവസം കൊണ്ട് 320 കോടി രൂപ കടന്നു. കേരളത്തിൽ മാത്രം വിക്രം 33 കോടിയിലധികം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.