മൂന്നാർ : 50 അടി വലിപ്പമുള്ള കമൽ ഹാസൻ ചിത്രം വെള്ളത്തിനു മുകളിൽ ഒരുക്കി ഡാവിഞ്ചി സുരേഷ്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഈ സൃഷ്ടിക്കു വേണ്ടി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ റിസോർട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിലാണ് ചിത്രം നിർമ്മിച്ചത്. 50 അടി നീളവും 30 അടി വീതിയുമാണ് ചിത്രത്തിന് . കണ്ടന്റ് ക്രിയേറ്റേഴ്സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമത്തോടനുബന്ധിച്ചാണ് ചിത്രം നിർമ്മിച്ചത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വെള്ളത്തിന് മുകളിൽ ഒരു വലിയ ചിത്രം സാധ്യമാക്കി.
ഇതാദ്യമായാണ് സുരേഷ് നീന്തൽക്കുളത്തെ ക്യാൻവാസാക്കി മാറ്റുന്നത്. മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായിരുന്നു. ജിജോയും ലിജോയും ചേർന്നാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.