വരുൺ ധവാന്റെ ജഗ് ജഗ് ജിയോ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ഗാനമാണ് നാച് പഞ്ചാബൻ. ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്സിലും നിരവധി ആളുകൾ ഗാനത്തിന്റെ ചില ഭാഗങ്ങൾക്ക് ചുവടുവച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ട്രെൻഡിനൊപ്പം ചേർന്നു.
വാർണർ തന്റെ കുട്ടികൾക്കൊപ്പമാണ് പാട്ടിന് നൃത്തം ചെയ്യുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 255,310 ലൈക്കുകൾ നേടിക്കഴിഞ്ഞു. വാർണറും മൂത്ത മകളും ആയാസരഹിതമായി ചുവടുവയ്ക്കുമ്പോൾ, ഇളയ മകൾ അൽപ്പം മടി കാണിക്കുന്നത് കാണാം. എന്നിരുന്നാലും, അദ്ദേഹം കുട്ടിയിൽ ആത്മവിശ്വാസം വളർത്തുകയും ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ക്യൂട്ട് എന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.