ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിച്ചതിന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
സെറ്റിംഗ്സിലെ ഡാറ്റ ട്രാക്കിംഗ് ഉപയോക്താക്കൾ ഓഫാക്കി വച്ചിട്ടും ആപ്പിൾ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നാണ് ആരോപണം. ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ആപ്പ് ഡെവലപ്പർമാരാണ് ആപ്പിളിന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കാലിഫോർണിയ ഇന്‍വെൻഷന്‍ ഓഫ് പ്രൈവസി ആക്ട് ലംഘിച്ചുവെന്നാണ് ആപ്പിളിനെതിരെയുള്ള ആരോപണം.
ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ വഴിയാണ് ഉപഭോക്താക്കളുടെ ഡാറ്റ ചോർത്തുന്നത്. ചില ആപ്ലിക്കേഷനുകൾ ഫോണിന്‍റെ മോഡൽ, സ്ക്രീൻ റെസല്യൂഷൻ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിക്കുന്നതായും ആരോപണമുണ്ട്.