അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു ശേഷം ഇടുക്കി വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ജോജി ജോണിനെ ചോദ്യം ചെയ്തത്.
അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതിന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചതായി ജോജി ജോണിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ റേഞ്ച് ഓഫീസർ പദവി വഹിച്ചിരുന്ന വ്യക്തിയാണ് ജോജി ജോൺ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. താരതമ്യേന ജൂനിയറായ ഉദ്യോഗസ്ഥർക്ക് അനുവദനീയമായ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.