Spread the love

മയോര്‍ക: മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് മയോർക്കയിലെ താരത്തിന്റെ വസതിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത വേഗതയിൽ വീട്ടിലെത്തിയ കാർ വീടിന്റെ ഗേറ്റ് തകർത്തു. കാറിന്റെ മുൻഭാഗം തകർന്നതായാണ് റിപ്പോർട്ടുകൾ. 

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. പോർച്ചുഗലിൽ നിന്ന് മയോർക്കയിലേക്ക് കാർ കൊണ്ടുപോകുകയായിരുന്നു താരം എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോയുടെ ജീവനക്കാരിലൊരാളാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. 

By newsten