Spread the love

പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ പുറത്താക്കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ടെൻഡറുകൾക്ക് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.

10 ദിവസം മുമ്പാണ് വിജയ് സിംഗ്ലയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ഒരു സർക്കാർ ജീവനക്കാരൻ തന്നെയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. പരാതിക്കാരനായ ഭഗവന്ത് മാൻ തന്നോടൊപ്പമുണ്ടെന്നും മന്ത്രിയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഉറപ്പുനൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മന്ത്രിക്കും അദ്ദേഹത്തിൻറെ അടുത്ത അനുയായികൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി മന്ത്രിയെ പിരിച്ചുവിട്ടതായി അറിയിച്ചത്.

By newsten