കോട്ടയം-ചിങ്ങവനം റെയിൽവേ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ട്രെയിൻ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജനശതാബ്ദി, വേണാട്, ചെന്നൈ മെയിൽ എന്നിവയുൾപ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.
ശബരി എക്സ്പ്രസ്, പരശുറാം എന്നിവയുൾപ്പെടെ നാൽ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. ഏഴ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.