അധികാരത്തിലേറി എട്ട് വർഷം പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിന് റിപ്പോർട്ട് കാർഡ് നൽകാനൊരുങ്ങി കോൺഗ്രസ്. സർക്കാരിൻറെ വിവിധ മേഖലകളിലെ പരാജയങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, രണ്‍ദീപ് സിംഗ് സുർജേവാല എന്നിവർ ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ റിപ്പോർട്ട് കാർഡ് പുറത്തിറക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മെയ് 30ന് നരേന്ദ്ര മോദി സർക്കാരിൻറെ എട്ടാം വാർഷികമാണ്.
എ.ഐ.സി.സിയുടെ വാർത്താവിനിമയ വിഭാഗം ഇതിനകം റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തികം, വിദേശനയം, സാമുദായിക സൗഹാർദ്ദം, പണപ്പെരുപ്പം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മോദി സർക്കാരിൻറെ പരാജയങ്ങളും പ്രകടനവും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.
തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലാണ്, ഇത് 45 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നു. വിലക്കയറ്റം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് അവശ്യവസ്തുക്കളിൽ. പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. രാജ്യത്തിൻറെ വിദേശ കരുതൽ ശേഖരവും കുറയുകയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്,” കോണ്‍ഗ്രസ് വൃത്തങ്ങൾ പറഞ്ഞു.