Spread the love

മലപ്പുറം: വെട്ടിക്കളഞ്ഞ ഒരു വാഴ കുലച്ചതാണ് ചെണ്ടക്കോട് ഇപ്പോൾ ചര്‍ച്ചാ വിഷയം.

മലപ്പുറം ചെണ്ടക്കോട് മുല്ലപ്പളളി സ്വദേശി അന്‍വര്‍ അഹ്‌സനിയാണ് തൻ്റെ വീട്ടുമുറ്റത്തെ വാഴ മുറിച്ച് മാറ്റിയത്. കുറച്ച് ദിവസം കഴിഞ്ഞതോടെ വാഴ കുലച്ചു. ഇത് കാണാൻ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും തിരക്കാണ് ഇപ്പൊൾ. മൂന്ന് മാസം മുമ്പാണ് വാഴ കേടായതിനെ തുടർന്ന് കുടുംബം വെട്ടിമാറ്റിയത്. എന്നാൽ അത് മുറിച്ചെങ്കിലും, അടിവശം വീണില്ല. 

ഈ ഭാഗത്താണ് വാഴപ്പഴം ഇപ്പോൾ കുലച്ചത്. സംഭവമറിഞ്ഞ് നിരവധി പേരാണ് വാഴക്കുല കാണാൻ ഈ മുറ്റത്ത് എത്തുന്നത്.

By newsten