ചൈനീസ് വിസ കോഴക്കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കാർത്തി ചിദംബരം സി.ബി.ഐയുടെ ആരോപണങ്ങൾ നിഷേധിക്കുകയും താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന് സി.ബി.ഐയോട് പറയുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായും സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് ഞങ്ങൾ പോകും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടൻറ് എസ് ഭാസ്കര രാമനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ഇതേ ഇടപാടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കാർത്തി ചിദംബരത്തിൻ മെയ് 30 വരെ പ്രത്യേക സിബിഐ കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി.