ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്. ചത്ത കൊതുകിന്റെ രക്തത്തിൽ നിന്ന് ഡിഎൻഎ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്.
മോഷണം നടന്ന വീട്ടിൽ നിന്ന് ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ കള്ളൻ കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിൽ ചത്ത രണ്ട് കൊതുകുകളെ കണ്ടെത്തുകയും സമീപത്ത് രക്തക്കറ കണ്ടെത്തുകയും ചെയ്തു.
കൊതുകിനെ അടിച്ച് കൊന്നപ്പോൾ ഒലിച്ചിറങ്ങിയ രക്തത്തുള്ളികൾ പൊലീസ് പരിശോധിച്ചാണ് മോഷ്ടാവിനെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.