Category: World

അതിര്‍ത്തി കടന്ന പാക്ക് ബാലനെ രക്ഷിച്ച് തിരികെ നൽകി ബിഎസ്എഫ്

ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തി കടന്ന മൂന്ന് വയസുകാരനെ ബിഎസ്എഫ് രക്ഷപ്പെടുത്തി തിരിച്ചയച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടത്. കുട്ടി അറിയാതെയാണ് അതിർത്തി കടന്നതെന്ന് മനസിലാക്കിയതോടെ ഇയാൾ പാകിസ്ഥാൻ റേഞ്ചേഴ്സിനെ…

ഓഹരി സൂചികകൾ ഇടിഞ്ഞു; ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 110 ലക്ഷം കോടി

ആഗോളതലത്തിൽ ഓഹരി സൂചികകൾ ഇടിഞ്ഞത് മൂലം ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാർക്ക് ആറ് മാസത്തിനുള്ളിൽ നഷ്ടമായത് 110 ലക്ഷം കോടി രൂപ. ഇലോൺ മസ്കിന്റെ ആസ്തിയിൽ 62 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. ജെഫ് ബെസോസിന്റെ ആസ്തി 63 ബില്യൺ ഡോളറാണ് ഇടിഞ്ഞത്.…

മങ്കിപോക്സ് കേസുകളുടെ വർധന; ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പ് : മങ്കിപോക്സ് വൈറസിനെക്കുറിച്ച് നാമെല്ലാവരും ഇതിനകം കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും 30 ലധികം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആരോഗ്യ മേഖലയും ഇതിനെതിരെ അതീവ ജാഗ്രതയിലാണ്.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ…

അബോര്‍ഷന്‍ ക്ലിനിക്ക് സന്ദർശനം; ലൊക്കേഷന്‍ ഹിസ്റ്ററി ഗൂഗിള്‍ നീക്കം ചെയ്യും

അമേരിക്ക : ഗർഭച്ഛിദ്രത്തിനായി ക്ലിനിക്കുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ നീക്കം ചെയ്യും. ഈ വിവരങ്ങൾ നിയമവിരുദ്ധമായി ഗർഭം ഇല്ലാതാകുന്ന വ്യക്തികൾക്കെതിരെ അധികാരികൾ നടപടിയെടുക്കാൻ ഇടയാക്കുമെന്ന ആശങ്കമൂലമാണിത്. ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചതിന്…

ഒരു മിനിറ്റിൽ 40 യുഎസ് പ്രസിഡന്റുമാരെ തിരിച്ചറിഞ്ഞ് റെക്കോർഡിട്ട് 16കാരി

ഒരു മിനിറ്റിൽ 40 യുഎസ് പ്രസിഡന്റുമാരെ ശരിയായി തിരിച്ചറിഞ്ഞ് മൂന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം നേടി ഒരു ഓസ്ട്രേലിയൻ കൗമാരക്കാരി. സിഡ്നി സ്വദേശിയായ ലാറ നൂനാൻ (16) മുൻപ് ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ (88) മാർവൽ കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞും…

ഇസ്ലാമിക നിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുമെന്ന് താലിബാൻ പരമോന്നത നേതാവ്

നീതി ഉറപ്പാക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇസ്ലാമിക നിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുമെന്ന് താലിബാന്റെ പരമോന്നത നേതാവ് പറഞ്ഞു. അധിനിവേശ ശക്തികളെ രാജ്യത്ത് നിന്ന് പുറത്താക്കി. ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കേണ്ടത് മതപണ്ഡിതരുടെ ഉത്തരവാദിത്തമാണെന്നും മുല്ല ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. രാജ്യത്തെ മതനേതാക്കളുടെയും മുതിർന്നവരുടെയും സദസ്സിനെ…

മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

കാബൂൾ: സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും അവരെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന താലിബാൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കാബൂളിൽ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനാഫി പറഞ്ഞു. മൂവായിരത്തോളം…

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിയായി നിലനിര്‍ത്തിയാല്‍ പ്രത്യാഘാതങ്ങൾ ചുരുങ്ങിയേക്കും

ആഗോളതാപനം 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തിയാൽ മാനവരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ 85 ശതമാനമായി ചുരുങ്ങുമെന്ന് പുതിയ പഠനം. ജലദൗർലഭ്യം, കടുത്ത ചൂട്, വെള്ളപ്പൊക്കം എന്നിവയാൽ ദുരിതമനുഭവിക്കാനുള്ള സാധ്യത ഇത് ഇല്ലാതാക്കും. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍, പിബിഎല്‍…

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’; ജീവന്റെ തെളിവുകള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’ എന്ന പ്രദേശത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പെർസിവറൻസ് റോവറിന് ചൊവ്വയിലെ പുരാതന ജീവന്റെ തെളിവുകൾ ഇവിടെ നിന്ന് ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. അലാസ്ക ദേശീയോദ്യാനത്തിലെ ഒരു സ്ഥലത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 2022 ഏപ്രിൽ…

രേഖപ്പെടുത്തിയതിനെക്കാള്‍ പഴക്കമേറിയ മരങ്ങള്‍ ഇംഗ്ലണ്ടിലുണ്ടായിരിക്കാമെന്ന് പഠനങ്ങള്‍

നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടിൽ മുമ്പ് രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ പുരാതനമായ വൃക്ഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെന്ന്‌ പഠനങ്ങൾ. നോട്ടിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനങ്ങളിൽ ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള 17-21 ലക്ഷം വൃക്ഷങ്ങൾ ഉണ്ടാകാമെന്ന് കണ്ടെത്തി. പട്ടിക പ്രകാരം രാജ്യത്ത് 1.15 ലക്ഷം പുരാതന മരങ്ങൾ മാത്രമാണുള്ളത്.…