Category: World

നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയും വിമാനങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിമാനങ്ങൾ സംയോജിപ്പിക്കാൻ നാസയുമായി കരാർ ഒപ്പിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. “ഈ കരാർ റഷ്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്ക് അനുസൃതമാണെന്നും ഐഎസ്എസ് പ്രോഗ്രാമിന്‍റെ ചട്ടക്കൂടിനുള്ളിൽ സഹകരണത്തിന്‍റെ വികസനം പ്രോത്സാഹിപ്പിക്കുകയും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണം സുഗമമാക്കുകയും…

ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍; മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം

മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ എത്തി. ബെർലിനിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്ക് ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. പിന്നീട് ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തി.…

ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. മുൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി പാർലമെന്‍റ് സ്പീക്കർ മഹിന്ദ യപ അഭയ് വർധൻ സ്വീകരിച്ചതിന് പിന്നാലെയാണ് വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്‍റായി നിയമിച്ചത്.…

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്.…

രാഷ്ട്രീയ പ്രതിസന്ധി; ഇറ്റലിയില്‍ പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കാതെ പ്രസിഡന്റ്

റോം: രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മരിയോ ഡ്രാഘി സമർപ്പിച്ച രാജി സ്വീകരിക്കാൻ ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്റരെല്ല വിസമ്മതിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രത്തലവൻ പ്രധാനമന്ത്രിയുടെ രാജി തള്ളിയത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പാർലമെന്‍റിനെ അഭിസംബോധന…

കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ സമുദ്രങ്ങളിലെ സൂക്ഷ്മാണുക്കൾ സഹായകം

ആൽഗെ വിഭാഗത്തിൽ പെട്ട ഫൈറ്റോപ്ലാങ്ക്ടണുകൾ പുറപ്പെടുവിക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെ സമുദ്രത്തിലെ സൂക്ഷ്മജീവികൾ കൂടുതൽ സ്ഥിരതയുള്ള കാർബൺ തൻമാത്രകളായി പരിവർത്തനം ചെയ്യുന്നുവെന്നത് ഗവേഷകർ നേരത്തെ കണ്ടുപിടിച്ചതാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഇക്കാര്യം ഒരു ആയുധമായി ഉപയോഗിക്കാമെന്ന് മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ…

ഒരു കുത്ത് ധാരാളം; യുകെ തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ

യുകെയിലെ വെൽഷ് തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ. അവയുടെ കുത്തേറ്റാൽ കഠിനമായ വേദന ഉണ്ടാകും. ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന താപനിലയാണ് അവ കരയിലേക്ക് ഒഴുകാൻ കാരണം. ന്യൂപോർട്ട് ബീച്ചിലും പെമ്പ്രൂക്ക്ഷെയർ തീരത്തുമാണ് ഇവയെ കണ്ടെത്തിയത്. ബീച്ചിൽ എത്തുന്നവർ ഇത്തരം ജെല്ലിഫിഷുകളിൽ നിന്ന് അകലം…

സൗദിക്ക് രണ്ട് ദ്വീപുകള്‍ കൈമാറാൻ ഇസ്രായേല്‍

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിന് ഇസ്രായേൽ അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് ഇസ്രായേൽ കരാറിന് അംഗീകാരം നൽകിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബൈഡന്‍റെ മിഡിൽ ഈസ്റ്റ്…

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ബൈഡൻ സൗദി അറേബ്യ സന്ദർശിച്ച് സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും…

കനിഷ്‌ക വിമാനം തകർത്ത കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതി വെടിയേറ്റു മരിച്ചു

ഒട്ടാവ: 1985ൽ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാനാപകടക്കേസിലെ പ്രതി രിപുദമൻ സിങ് മാലിക്കിനെ കാനഡയിൽ അജ്ഞാതർ വെടിവച്ചുകൊന്നു. 2005ലാണ് സിഖ് വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്‍റെ പ്രവർത്തകനായിരുന്ന രിപുദമൻ സിങ്ങിനെ കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവമായിരുന്നു ഇതിന് കാരണം. നിലവിൽ കാനഡയിൽ വസ്ത്രവ്യാപാരത്തിൽ…