Category: World

6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന ദാതാക്കളിൽ ഒന്നായ നോർഡ് വിപിഎൻ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഹാക്കർമാർ…

ലോകത്തെ ശക്തരായ 100 വനിതകളിൽ വീണ്ടും ഇടം നേടി നിര്‍മല സീതാരാമൻ

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ നിർമ്മല സീതാരാമൻ പട്ടികയിൽ 37ാം സ്ഥാനത്തായിരുന്നു. ധനമന്ത്രി ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.…

വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യമായി പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പരസ്യ വധശിക്ഷ താലിബാൻ നടപ്പാക്കി. താജ്മിർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് താജ്മിറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് വധശിക്ഷ…

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെയുള്ള ഉക്രൈനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം…

സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ജർമ്മനിയിൽ 25 അംഗ സംഘം പിടിയിൽ

ബെർലിൻ: ജർമ്മനിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച 25 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനൊടുവിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്. നിലവിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1871-ലെ ജർമ്മനിയെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘം പ്രവർത്തിച്ചത്. ഹെൻറിച്ച്…

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും ഭരണാധികാരികളും…

റഷ്യന്‍ തീരത്ത് ആയിരത്തിലധികം കടല്‍നായ്കള്‍ ജീവനറ്റ നിലയിൽ; കാരണം അവ്യക്തം

മോസ്‌കോ: റഷ്യയിലെ കാസ്പിയൻ കടൽ തീരത്ത് ആയിര കണക്കിന് കടൽ നായ്ക്കൾ കരയ്ക്കടിഞ്ഞു. 2,500 ഓളം കടൽ നായ്ക്കളാണ് ഈ ആഴ്ച തീരപ്രദേശത്ത് കരയ്ക്കടിഞ്ഞതായി കണ്ടെത്തിയത്. കൊന്നതിന്റെയോ വലകളില്‍ കുടുങ്ങിയതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവികമായ കാരണങ്ങളാലാണ് കടൽ നായ്ക്കൾ തീരത്തടിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു.…

ഉത്തരകൊറിയയില്‍ കെ-ഡ്രാമ കണ്ട കുട്ടികളെ വധിച്ചതായി റിപ്പോര്‍ട്ട്‌

പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ കെ-ഡ്രാമ ടിവി പരിപാടികള്‍ കണ്ടുവെന്ന കുറ്റത്തിന് 2 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയില്‍ ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടിവി പരിപാടികളും സിനിമകളും കാണുന്നതിന് വിലക്കുണ്ട്. 16, 17 വയസുള്ള ആണ്‍കുട്ടികളെയാണ് വധിച്ചതെന്നാണ് റിപ്പോർട്ട്.…

യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി തട്ടി ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി…

ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു; ഇരയാവുന്നത് കുട്ടികള്‍

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു. ഭൂരിഭാഗവും കുട്ടികളാണ് ഈ അണുബാധയ്ക്ക് ഇരയാകുന്നത്. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ അണുബാധ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ സമീപ വർഷങ്ങളിൽ കുട്ടികളിൽ കൂടുതൽ ബാധിക്കുന്നുണ്ട്. ഇന്നലെ മരിച്ച…