Category: World

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റ് യുകെയിൽ

യുകെ ആസ്ഥാനമായുള്ള ഓർബെക്സ്, 62 അടി നീളമുള്ള പ്രൈം റോക്കറ്റിന്റെ പൂർണ്ണ തോതിലുള്ള പ്രോട്ടോടൈപ്പ് അനാവരണം ചെയ്തു. ഇത് സ്കോട്ടിഷ് ഹൈലാൻഡുകളിൽ നിന്ന് ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ഇത് ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റായി മാറുമെന്നും കമ്പനി പറയുന്നു.

‘ചൈന കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന് ട്രംപ് പേടിച്ചിരുന്നു’

യുഎസിനെ ആക്രമിക്കാൻ ചൈനയ്ക്ക് മനുഷ്യനിർമിത കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ കഴിയുമോ എന്ന് ഡൊണാൾഡ് ട്രംപ് ചോദിച്ചതായി സഹായികൾ. കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന നാശം വിതയ്ക്കുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിംഗ് സ്റ്റോൺ റിപ്പോർട്ട് ചെയ്തു.

‘താലിബാൻ ഹിജാബ് നിയമം ഉടൻ നീക്കണം’; പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്ക

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികൾ തിരികെ കൊണ്ടുവരാനുള്ള താലിബാൻ്റെ നീക്കത്തെ അമേരിക്ക അപലപിച്ചു. ഹിജാബ് നിർബന്ധമാക്കാനുള്ള താലിബാൻ്റെ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

പുടിൻ ആണവായുധം ഉപയോഗിച്ചേക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ്

യുക്രൈനിലെ യുദ്ധം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയാൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് ഇൻറലിജൻസ് മേധാവിയുടെ മുന്നറിയിപ്പ്. യുക്രൈനിന് അമേരിക്ക നല്‍കുന്ന പിന്തുണ പുടിനെ പരിഭ്രാന്തനാക്കുകയാണെന്നും അവർ പറഞ്ഞു.

“അഫ്ഗാനിസ്ഥാനിലെ പകുതിയോളം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു”

യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത പട്ടിണി അനുഭവിക്കുന്നു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവെപ്പ്; മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരു മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തക ഷിരീൻ അബു അഖ്ലെഹ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ശ്രീലങ്കയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണം.

അഞ്ച് വര്‍ഷത്തിനകം ആഗോള താപനില 1.5 ഡിഗ്രി ഉയർന്നേക്കും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയിൽ കൂടുതൽ ഉയരും. യുകെയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഓഫീസിൻറെ റിപ്പോർട്ട് പ്രകാരം 2022-26ൽ റെക്കോർഡ് താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2015ൽ ആഗോള താപനിലയിൽ ശരാശരി ഒരു ഡിഗ്രിയിലധികം വർദ്ധനവുണ്ടായത് ഒരു…

മസ്തിഷ്‌കത്തില്‍ മുഴ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന് സെറിബ്രല്‍ അന്യൂറിസം

ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയതായി റിപ്പോർട്ട്. മസ്തിഷ്കത്തെ ബാധിക്കുന്ന ‘സെറിബ്രല്‍ അന്യൂറിസം’ എന്ന രോഗാവസ്ഥയാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തുന്നതിനു പകരം പരമ്പരാഗത ചൈനീസ് ചികിത്സാ രീതി പിന്തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനം.

വാർഹോളിന്റെ മൺറോ ഛായാചിത്രത്തിന് 1507 കോടി രൂപ

അമേരിക്കൻ ചിത്രകാരൻ ആൻഡി വാർഹോൾ വരച്ച ഹോളിവുഡ് സുന്ദരി മെർലിൻ മൺറോയുടെ ഛായാചിത്രത്തിന് 1,507 കോടി രൂപ. ഒരു അമേരിക്കൻ കലാസൃഷ്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 1964ലാണ് വാർഹോൾ ‘ഷോട്ട് സെയ്ജ് ബ്ലൂ മെര്‍ലിന്‍’ എന്നറിയപ്പെടുന്ന പെയിൻറിംഗ് വരച്ചത്.