Category: World

ആഗോളതലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ആഗോളതലത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കോവിഡ് -19 കേസുകളുടെ എണ്ണം 510 ദശലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 62 ലക്ഷം കടന്നു.

ആർത്താവവധി നൽകുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമാകാൻ സ്പെയിൻ

ആർത്താവവധി നൽകുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമായി സ്പെയിൻ. എല്ലാ മാസവും മൂന്നു ദിവസം ആർത്തവാവധി നൽകാൻ ഒരുങ്ങുകയാണ് സ്പാനിഷ് സർക്കാർ. അടുത്തയാഴ്ച ഇതിന് സർക്കാർ അംഗീകാരം നൽകുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.

ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ്; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് കിം

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വാക്സിൻ നൽകാൻ അന്താരാഷ്ട്ര ഏജൻസികൾ സന്നദ്ധത അറിയിച്ചിട്ടും ആളുകൾക്ക് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ഗോതബയ രാജപക്‌സെ

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാണ്.

അന്റാര്‍ട്ടിക്ക അപകടകാരിയോ? മഞ്ഞുപാളികള്‍ക്ക് കീഴില്‍ വമ്പൻ ജലസംഭരണി

പടിഞ്ഞാറൻ അന്റാർട്ടിക് മഞ്ഞുപാളികൾക്കടിയിൽ ഒരു വലിയ ജലസംഭരണി ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തൽ. അവിടെ, വില്ലിയൻസ് ഐസ് സ്ട്രീമിംഗ് കീഴിലാണ് വലിയ അളവിൽ വെള്ളം കണ്ടെത്തിയത്.ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ പകുതി മുക്കാന്‍ പോന്നത്ര വെള്ളമാണ് മഞ്ഞുപാളികള്‍ക്കടിയിലുള്ളത്.

പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ മൂത്ത സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-എൻ നേതാവുമായ നവാസ് ഷെരീഫുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഷെഹ്ബാസിനെ കൂടാതെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും മന്ത്രിസഭയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ചൈനയില്‍ റൺവെയിൽ നിന്ന് തെന്നി മാറിയ വിമാനത്തിന് തീ പിടിച്ചു

ചൈനയിലെ ചോങ്കിംഗ് വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

നാറ്റോ അംഗത്വത്തിലേക്ക് ഫിൻലൻഡ്? പിന്നാലെ സ്വീഡനും

നാറ്റോയിൽ ചേരാനുള്ള തീരുമാനം ഫിൻലൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സ്വീഡന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിച്ചാൽ ഇരു രാജ്യങ്ങൾക്കും ഉടൻ അംഗത്വം നൽകുമെന്നും നാറ്റോ സഖ്യം അറിയിച്ചു.

മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിൽ യുഎൻ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെയുടെ കൊലപാതകത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീൻ കൊല്ലപ്പെട്ടത്.

“റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം വേണം”; ജർമ്മൻ ചാൻസലറോട് സെലെൻസ്‌കി

ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ച നടത്തി. പ്രതിരോധ സഹായം, ഊർജ്ജ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയ്ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി സെലെൻസ്കി പറഞ്ഞു.