Category: World

‘അമേരിക്കയുടെ ആയുധ ലോബിക്കെതിരെ നിലകൊള്ളണം’

അമേരിക്കയുടെ ശക്തരായ ആയുധ ലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ടെക്സാസിലെ ഒരു സ്കൂളിൽ 18 വയസുകാരൻ 21 പേരെ വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ജോ ബൈഡൻറെ പ്രതികരണം.’ദൈവത്തിന്റെ പേരില്‍, എന്നാണ് നമ്മള്‍ എല്ലാവരും തോക്ക് ലോബിക്കെതിരെ…

കടലിൽ ബോട്ട് മറിഞ്ഞ് 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് കുട്ടികളടക്കം 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് മലേഷ്യയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. ബോട്ടിൽ 90 പേരാണ് ഉണ്ടായിരുന്നത്. 19ന് റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്‍വിയിൽ…

ഇമ്രാൻ ഖാന്റെ റാലി തടഞ്ഞു; നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ റാലി പാകിസ്താൻ സർക്കാർ തടഞ്ഞു. ഇമ്രാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിന്റെ നൂറുകണക്കിന് അനുഭാവികളും അറസ്റ്റിലായി. ഇമ്രാൻ അനുകൂലി ലാഹോറിൽ അറസ്റ്റ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ചത്തെ റാലി സർക്കാർ…

ടൂറിസം വികസന സൂചികയിൽ ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ

ലോക സാമ്പത്തിക ഫോറം രണ്ട് വർ ഷത്തിലൊരിക്കൽ തയ്യാറാക്കുന്ന ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46 ൽ നിന്ന് 54 ആയി കുറഞ്ഞു. ദക്ഷിണേഷ്യയിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ജപ്പാൻ ഒന്നാം സ്ഥാനവും യുഎസ്, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ…

ക്വാഡ് ഉച്ചകോടി; ജപ്പാൻ വ്യോമാതിർത്തിക്ക് സമീപം വിമാനം പറത്തി ചൈനയും റഷ്യയും

ക്വാഡ് രാഷ്ട്രത്തലവൻമാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടെ ചൈനയും റഷ്യയും സംയുക്തമായി തങ്ങളുടെ വ്യോമാതിർത്തിക്ക് സമീപം ജെറ്റുകൾ പറത്തുന്നതിനെ ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി അപലപിച്ചു. ചൈനയുടെയും റഷ്യയുടെയും നടപടികൾ ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൻ ശേഷം ഇത് നാലാം തവണയാണ്…

ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 21 മരണം

ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 21 പേർ മരിച്ചു. ഒരു അധ്യാപികയുള്‍പ്പെടെ 18 കുട്ടികളും മൂന്ന് മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ സാല്‍വദോര്‍ റമോസാണ് (18) ആണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ…

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ സ്ത്രീയിൽ ആദ്യ കേസ് കണ്ടെത്തിയതെന്നും, അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. രോഗം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും അന്വേഷണം, സമ്പർക്ക പരിശോധന,…

ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും പ്രളയത്തിൽ മുങ്ങി

തുടർച്ചയായ രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ വനമേഖലയിൽ വെള്ളപ്പൊക്കമുണ്ടായി. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട രണ്ടാമത്തെ വലിയ നഗരമായ മനൗസാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 1902 ലെ വെള്ളപ്പൊക്കം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഏഴെണ്ണം നഗരം…

ഇന്ത്യയോട് 500 ദശലക്ഷം ഡോളർ കടം ചോദിച്ച് ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാൻ 500 മില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് ശ്രീലങ്ക. പെട്രോൾ പമ്പുകൾ തീർന്നുപോകാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ശ്രീലങ്ക ശ്രമിക്കുന്നുണ്ട്. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇത്രയും മോശം…

ഇന്ത്യയിലെ 5 ജി പദ്ധതികളിൽ ജപ്പാൻ നിക്ഷേപിക്കും

ജാപ്പനീസ് കമ്പനികൾ ഇന്ത്യയുടെ സ്മാർട്ട് സിറ്റി, 5 ജി പദ്ധതികളിൽ പങ്കാളികളാകും. വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്‍പ്പറേഷൻ ചെയര്‍മാന്‍ ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോർപ്പറേഷൻ ചെയർമാൻ നൊബുഹിരോ എൻഡോ…