Category: World

നേപ്പാളിലെ വിമാന ദുരന്തം; വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ 9 എൻഎഇടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചതായാണ് പ്രാഥമിക വിവരം. വിമാനം പൂർണമായും തകർന്നിരിക്കുന്നു. ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്യുന്നതിനു ആറ് മിനിറ്റ് മുമ്പാണ് വിമാനം തകർന്നതെന്നാണ് കരുതുന്നത്. സനോസർ എന്ന പ്രദേശത്താണ്…

രോഗലക്ഷണമില്ലാത്തവർ കോവിഡ് പടരാൻ ഉത്തരവാദികളല്ല

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ്-19 രോഗികളിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത മൂന്നിൽ രണ്ട് ഭാഗവും കുറവായിരിക്കും. എന്നാൽ ഓപ്പൺ ആക്സസ് ജേണലായ പിഎൽഒഎസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അവലോകനത്തിൽ രോഗലക്ഷണമില്ലാത്ത അണുബാധയുടെ അനുപാതം 50% അല്ലെങ്കിൽ അതിൽ താഴെയാണെന്ന് കണ്ടെത്തി.

യു​എ​സ് വെ​ബ്സൈ​റ്റു​ക​ളിൽ ഇനി ഇ​ന്ത്യ​ൻ ഭാ​ഷകളും ഉണ്ടാകും

യു​എ​സ് സ​ർ​ക്കാ​റി​ന്റെ പ്ര​ധാ​ന വെ​ബ്സൈ​റ്റു​ക​ളി​ലെ ഉ​ള്ള​ട​ക്കം ഹി​ന്ദി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ന​ൽ​കാ​ൻ യുഎ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ശുപാ​ർ​ശ ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ അ​ന്തി​മ ​തീ​രു​മാ​നം ല​ഭി​ച്ചാ​ലു​ട​ൻ ഇ​തു ന​ട​പ്പാ​കും.

നോൺ-എൻഡെമിക് രാജ്യങ്ങളിൽ മങ്കിപോക്സിന്റെ സ്ഥിരീകരണത്തെ കുറിച്ച് ലോകാരോഗ്യ സംഘടന

സാധാരണയായി മങ്കിപോക്സ് രോഗം കണ്ടെത്താത്ത പല രാജ്യങ്ങളിലും രോഗം പ്രത്യക്ഷപ്പെടുന്നത് പെട്ടന്ന് തിരിച്ചറിയപ്പെടാത്ത വ്യാപനത്തെയും വർദ്ധനവിനെയുമാണ് സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനമില്ലാത്ത നോൺ-എൻഡെമിക് രാജ്യങ്ങളിൽ 257 കേസുകളും 120 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

ഒക്ലഹോമ ഫെസ്റ്റിവലിൽ വെടിവയ്പ്പ്

അമേരിക്കയിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപമുള്ള ഔട്ട്ഡോർ ഫെസ്റ്റിവലിൽ വെടിവെപ്പ്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക മെമ്മോറിയൽ ഡേ പരിപാടിയിലാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ചിലർ…

സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ ബൈഡന്‍

പ്രൈമറി സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉവാൽഡയിലേക്ക് പോയി. 5 നും 11 നും ഇടയിൽ പ്രായമുള്ള 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് . ഉവാൾഡയിലെത്തിയ ശേഷം ബൈഡൻ റോബ് എലിമെൻററി…

കാണാതായ താര എയർ വിമാനം തകർന്ന നിലയിൽ കണ്ടെത്തി

നേപ്പാളിൽ കാണാതായ താര എയർ വിമാനം കണ്ടെത്തി.തകർന്ന നിലയിൽ മുസ്താങ്ങിലെ കോവാങ് മേഖലയിൽ ആണ് വിമാനം കണ്ടെത്തിയത്. ലാക്കൻ നദിയിൽ വിമാനാവശിഷ്ടം കണ്ടെന്ന് നാട്ടുകാരാണ് നേപ്പാൾ സൈന്യത്തെ അറിയിച്ചത്. അപകടസ്ഥലത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. 22പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൂട്ടിയിടിയിൽ നിന്ന് തിമിംഗലങ്ങളെ രക്ഷിക്കാൻ റോബോട്ടിക് ബ്യൂയി

അപൂര്‍വമായ നോര്‍ത്ത് അറ്റ്ലാൻറിക് റൈറ്റ് തിമിംഗലങ്ങളെ കപ്പലുകളുടെ ഇടിയിൽ നിന്ന് സംരക്ഷിക്കാൻ റോബോട്ടിക് ബ്യൂയികൾ സ്ഥാപിക്കാൻ ഗവേഷകർ പദ്ധതിയിടുന്നു. കപ്പലുകൾക്കും ബോട്ടുകൾക്കും വേഗത കുറയ്ക്കുന്നതിനും മറ്റും അപകടകരമായ മുന്നറിയിപ്പ് ഉപകരണങ്ങളാണ് ബ്യൂയി. ഷിപ്പിംഗ് കൂടുതലുള്ള വടക്കേ അമേരിക്കയിലെ അറ്റ്ലാൻറിക് സമുദ്ര മേഖലയിലാണ്…

നൈജീരിയയിലും മൊസാംബികിലും സ്റ്റാര്‍ലിങ്കിന് അനുമതി

എലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനത്തിന് നൈജീരിയയും മൊസാംബിക്കും അംഗീകാരം. ആഫ്രിക്കൻ രാജ്യങ്ങളിൽ സർവീസ് ആരംഭിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എലോണ് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. നിയമപരമായി സേവനം നൽകാൻ അനുവദിക്കുകയാണെങ്കിൽ, ഭൂമിയിലെ…

മെക്‌സിക്കോയില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങളില്‍ വര്‍ധനവ്

ശൈത്യകാലം ചെലവഴിക്കാൻ മെക്സിക്കോയിലേക്ക് വരുന്ന മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ വർധന. ഇവ കാണപ്പെടുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ശതമാനം നിർണ്ണയിച്ചത്. മുൻ വർഷത്തേക്കാൾ 35% വർദ്ധനവാണ് ഉള്ളത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വ്യത്യസ്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ കഴിവാകാം ഇതിനു കാരണം. കുടിയേറ്റത്തിൻറെ…