Category: World

എവറസ്റ്റ് മേഖലയിലെ കാലാവസ്ഥ വ്യതിയാനം ; എയർഷിപ് ഉപയോഗിക്കാൻ ചൈന

ചൈനയിലെ ഏറ്റവും പുതിയ ഫ്ലോട്ടിംഗ് ഒബ്സർവേറ്ററിയായ “ജിമു നമ്പർ 1” എന്ന എയർഷിപ്പ് ഉപയോഗിച്ച് എവറസ്റ്റ് മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിശകലനം ചെയ്യുന്നു.ചൈനയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും എവറസ്റ്റ് മേഖലയിലെ കഠിനമായ പരിതസ്ഥിതികളിൽ ആദ്യമായി ഉപയോഗിക്കുന്നതുമാണ് ഈ എയർഷിപ്പ്.

കര കയറാൻ ഒരുങ്ങി ശ്രീലങ്ക; ഇന്ധന, പാചകവാതക വില ഉടനെ കുറയും

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലയിൽ മാറ്റമുണ്ടാകുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പി നന്ദലാൽ വീരസിംഗെ. അടുത്ത ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധന സ്റ്റോക്ക് രാജ്യം സംഭരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു. വിദേശനാണ്യത്തിൽ ലഭിച്ച പണം ഉപയോഗിച്ചാണ്…

നേപ്പാളിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

നേപ്പാളിൽ അപകടത്തിൽപ്പെട്ട താര എയർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കാഠ്മണ്ഡുവിൽ നടക്കും. അപകടത്തിൻറെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ നേപ്പാളിൽ നടന്ന 19 വിമാനാപകടങ്ങളിൽ അഞ്ചും താര എയറിൻറെ വിമാനങ്ങളാണെന്ന് അന്വേഷണത്തിൽ…

ഈജിപ്തിൽ 250 മമ്മികളെ കണ്ടെത്തി; അനൂബിസും അമുനും അടക്കമുള്ള ദൈവ പ്രതിമകളും

ഈജിപ്തിലെ സഖാറയിൽ നിന്ന് 250 മമ്മികൾ കണ്ടെത്തി. 2500 വർഷം പഴക്കമുള്ള ശവകുടീരങ്ങളാണ് കണ്ടെത്തിയത്. അനൂബിസ്, അമുൻ, ഒസിരിസ് തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. വാസ്തുശിൽപി ഇംഹോട്ടെപ്പിൻറെ തലയില്ലാത്ത പ്രതിമയും ഇവിടെ നിന്ന് കണ്ടെടുത്തു. 250 ശവപ്പെട്ടികളും…

മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

ബഫല്ലൊ: അമേരിക്കയിൽ വെടിവയ്പ്പിൽ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാരകാശേഷിയുള്ള തോക്കുകൾ അടിയന്തിരമായി നിരോധിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് വൈസ് പ്രസിഡൻറ് കമല ഹാരിസ്. കഴിഞ്ഞയാഴ്ച ബഫല്ലോയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ട 10 പേരിൽ ഏറ്റവും പ്രായം കൂടിയയാളായ റൂത്ത് വൈറ്റ്ഫീൽഡിൻറെ ശവസംസ്കാരച്ചടങ്ങിൽ…

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിർത്തലാക്കൻ ആണ് തീരുമാനം. ബ്രസൽസിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലായിരുന്നു തീരുമാനം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലാണ് തീരുമാനം…

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ത്രിരാഷ്ട്ര പര്യടനത്തിനായി ഗാബോണിൽ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ത്രിരാഷ്ട്ര പര്യടനത്തിനായി ഗാബോണിലെത്തി. ഉപരാഷ്ട്രപതിയെയും, ഭാര്യ ഉഷാ നായിഡുവിനെയും ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്റ്റ്യനെ ഒസുക്ക റപോണ്ട സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അദ്ദേഹം വൈസ് പ്രസിഡന്റ്, പ്രസിഡന്റ് അലി ബോൻഗോ ഒൻഡിംബ തുടങ്ങിയ…

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ രണ്ട് ഇന്ത്യക്കാരും

ഈ വർഷം ഓഗസ്റ്റിൽ വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ, രണ്ട് ഇന്ത്യക്കാരും. ഗോവയിലെ ആർച്ച് ബിഷപ്പ് നേരി അന്റോണിയോ സെബാസ്റ്റ്യാവോ ഡി റൊസാരിയോ ഫെറാവോ, ഹൈദരാബാദിലെ ആർച്ച് ബിഷപ്പ് ആന്റണി പൂള എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാർ.…