Category: Viral

ഇന്ത്യയിൽ ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ-4 സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ 4 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ബിഎ4 സാന്നിധ്യം കണ്ടെത്തുന്നത്. മെയ് 9 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ലാബുകളുടെ കണ്സോർഷ്യമായ ഇൻസാകോഗ് നടത്തിയ ജീനോം പരിശോധനയിലാണ് ഈ മ്യൂട്ടേഷൻ സ്ഥിരീകരിച്ചത്.…

“മഴക്കെടുതി അടിയന്തര ഇടപെടലുകള്‍ക്ക് ഇനി ഉത്തരവുകൾ തടസമാകില്ല”

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി ഉദ്യോഗസ്ഥർ കാത്തിരിക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മഴക്കാലപൂർവ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്തെ നേരിടാൻ അനുവദിച്ച 6.6 കോടി രൂപ ഫലപ്രദമായി വിനിയോഗിക്കണം. കടൽക്ഷോഭ സംരക്ഷണത്തിനായി അനുവദിച്ച തുകയും കൃത്യമായി…

കേരളത്തിൽ മെയ് 22 മുതല്‍ 29 വരെ ശുചീകരണ യജ്ഞം

കേരളത്തിൽ മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തുമെന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ, ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും. കൊതുകുനിയന്ത്രണം, മലിനജലത്തിൻറെ ശാസ്ത്രീയ…

പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനേയും പെരിയാറേയും പുറത്താക്കി; പ്രതിഷേധം

നവോത്ഥാന നായകൻമാരായ ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങൾ പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പ്രസംഗം ഉൾപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. പുതിയ പാഠപുസ്തകത്തിൻറെ പിഡിഎഫ് കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.…

വിജയ് ബാബു ജോർജിയയിൽ?; പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ല

നടിയെ ആക്രമിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് ഒളിച്ചോടിയതായി റിപ്പോർട്ട്. ഒളിച്ചോടിയവരെ കൈമാറുന്നതിന് ജോർജിയയ്ക്ക് ഇന്ത്യയുമായി ഒരു ഉടമ്പടിയുമില്ല. ഇത് മനസ്സിലാക്കിയാണ് ഇയാൾ ജോർജിയയിലേക്ക് പോയതെന്നാണ് വിവരം. കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻറെ…

പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട; നിർദേശം നൽകി ആർബിഐ

കാർഡ് ഇല്ലാതെ തന്നെ ഇനി മുതൽ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും കാർഡ്ലെസ് പണം പിൻവലിക്കാനുള്ള സൗകര്യം നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.   യാതൊരു ചാർജ്ജും ഈടാക്കാതെ…

ബിവറേജസ് ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട

ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വാക്ക്-ഇൻ സംവിധാനം ഓഗസ്റ്റ് ഒന്നിനു മുമ്പ് നടപ്പാക്കണമെന്ന് എംഡിയുടെ നിർദ്ദേശം. റീജണൽ മാനേജർമാർ അത് ചെയ്തില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കടകൾ വാക്ക് ഇൻ സംവിധാനത്തിലേക്ക് മാറുന്നത്. ഇതോടെ ഉപഭോക്താവിനു…

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവാമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.

‘കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കും’

കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യ വകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടികൾ.