Category: Trending news

‘നികുതി കുറച്ച ദിവസം തന്നെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു’

നികുതി കുറച്ച ദിവസം തന്നെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന് 79 പൈസയാണ് കൂട്ടിയത്. അതുകൊണ്ടാണ് വില ലിറ്ററിന് 93 പൈസ വർദ്ധിച്ചത്. പ്രഖ്യാപിച്ചതുപോലെ ഡീസൽ വില കുറച്ചതിന് ഇത് തെളിവാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ…

പ്രശസ്ത സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരിസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1988-ൽ ബി.ബി.സി.യുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ…

കുതിച്ച് പച്ചക്കറിവില; തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയായി ഉയർന്നു. ബിരിയാണി, രസം…

അവസാന ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ തൃക്കാക്കരയിൽ

തൃക്കാക്കരയിലെ അവസാന ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിൽ ഉണ്ടാകും. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ വരവോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്. ഉപതിരഞ്ഞെടുപ്പിൻ ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് നേരിട്ട്…

വ്യാജഡോക്ടർ ചമഞ്ഞ് കബളിപ്പിക്കൽ; കൂടുതല്‍ അന്വേഷണം നടത്തും

പിജി ഡോക്ടറെന്ന് അവകാശപ്പെട്ട് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ച് കബളിപ്പിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതി മാണിക്യവിളാകം സ്വദേശി നിഖിൽ (22) രോഗിയുടെ രക്തസാമ്പിളുകളിൽ വെള്ളം ചേർത്തതെന്നും പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിൻ പരിക്കേറ്റ്…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരാണ് കേസിലെ പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ശരത്തിന്റെ പക്കലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ശരത്തിനെ 15-ാം പ്രതിയായി ഉൾപ്പെടുത്തിയതായി…

വിസ്മയ കേസ്; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കിരൺ കുമാർ

വിസ്മയ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതിക്ക് വസ്തുതകൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും കേസിലെ പ്രതി കിരൺ കുമാർ. പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിൽ പകുതി മാത്രമേ ഉള്ളൂവെന്നും വിസ്മയ എന്തിനാണ് കരയുന്നത് എന്നതുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കോടതി കേൾക്കുകയും ബോധ്യപ്പെടുകയും ചെയ്തുവെന്നും മകൻ…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടെന്നും പൊലീസ് കോടതിയെ അറിയിക്കും. ഇക്കാരണത്താൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടിലാണ് പൊലീസ്.  കോടതി…

തൃശൂരില്‍ കെ കരുണാകരന്റെ പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക്

തൃശൂരിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ്സ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നു. വർഷങ്ങളായി കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള ഒല്ലൂർ മേഖലയിലെ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നേതാക്കളുമാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.

വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കോടതി വിധി ഇന്ന്

ഭർത്താവിന്റെ പീഡനം കാരണം ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറാണ് കേസിലെ പ്രതി. നാല് മാസം…