Category: Trending news

പാസ്പോർട്ടിന് പിന്നാലെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും

നടൻ വിജയ് ബാബുവിൻറെ പാസ്പോർട്ട് റദ്ദാക്കിയതിൻ പിന്നാലെ വിസ റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 24ൻ ഹാജരാകാമെന്ന് വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അന്നേ ദിവസം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു…

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവാമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് നാലിരട്ടി മഴ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് സാധാരണ ലഭിച്ചതിനേക്കാൾ നാലിരട്ടി മഴയാണ് ലഭിച്ചത്. മെയ് 10 മുതൽ ഇന്നലെ വരെ 255.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേസമയം, ഇന്ന് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് തുടക്കമായി

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പദ്ധതിക്ക് കൽപ്പറ്റയിലെ കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസഡർ ബോബി ചെമ്മണ്ണൂരിൻറെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് മണ്ണില്ലാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്സ് മോഡൽ ആരംഭിച്ചത്. കൽപറ്റയിലെ…

സിൽവർലൈൻ പദ്ധതി; പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ ഭാവിയിലേക്കുള്ള നേട്ടമാണ് ഈ പദ്ധതി. പദ്ധതിയുടെ പുതിയ രൂപകൽപ്പന റെയിൽവേയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

പീഡന പരാതി; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം

യുവനടിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. വിജയ് ബാബുവിൻറെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. വിജയ് ബാബു കടക്കാൻ ശ്രമിക്കുന്ന മറ്റ്…

ദിലീപിന്റെ ജാമ്യം: തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് അവസാന അവസരമെന്ന് കോടതി 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് ഒരവസരം കൂടി അനുവദിച്ച് വിചാരണക്കോടതി. വ്യക്തമായ തെളിവുകൾ ഹാജരാക്കാത്തതിന് പ്രോസിക്യൂഷനെ വിമർശിച്ച കോടതി ഹർജി 26ലേക്ക് മാറ്റി. തെളിവുകൾ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനു…

കല്ലുവാതുക്കൽ കേസ്; മണിച്ചന്റെ മോചന ഹർജി സുപ്രിംകോടതിയിൽ

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചൻറെ മോചനം സംബന്ധിച്ച സംസ്ഥാന സർക്കാരിൻറെ നിലപാട് രഹസ്യ രേഖയായാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിൻറെ തീരുമാനവും അടങ്ങിയ…

വ്‌ലോഗര്‍ റിഫയുടെ മരണം: മെഹ്നാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിവിൽ കഴിയുന്ന മെഹ്നാസിൻ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻറെ ആവശ്യം. ആത്മഹത്യാ പ്രേരണ, ശാരീരികവും മാനസികവുമായ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.…

ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തുടനീളം ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ…