Category: Trending news

പി സി ജോർജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ്, നീതി ലഭിക്കുമെന്ന് മകൻ ഷോണ്‍

കൊച്ചി വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.…

‘പി സി ജോര്‍ജിന്റെ അറസ്റ്റ് നാടകമായിരുന്നു’; വി ഡി സതീശന്‍

വിദ്വേഷ പ്രസംഗം നടത്തിയതിനു മുൻ എംഎൽഎ പി സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിനു താൽപ്പര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.…

തിരുവനന്തപുരത്തുനിന്ന് മാലിദ്വീപിലേക്ക് കൂടുതൽ വിമാനങ്ങൾ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാലിദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. മാലിദ്വീപ് എയർലൈൻസ് മാലിദ്വീപിലെ ഹനിമാധുവിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. മെയ് 29 മുതൽ ആഴ്ചയിൽ 5 ദിവസമായി സർവീസുകളുടെ എണ്ണം വർദ്ധിക്കും. ആഴ്ചയിൽ രണ്ട് ദിവസമാണ് ഹനിമാധുവിലേക്കുള്ള സർവീസ്. ഞായർ, വ്യാഴം…

നടന്‍ ബഹദൂർ ; അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 22വയസ്

നടൻ ബഹദൂറിന്റെ ഓർമ്മൾക്ക് 22 വയസ്. ആയാസരഹിതമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനായിരുന്നു ബഹദൂർ. ചലച്ചിത്രരംഗത്ത് നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബഹദൂർ അരനൂറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു. ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങിയ പി.കെ.കുഞ്ഞലു എന്ന ബഹദൂർ…

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിനു മുൻകൂർ ജാമ്യം ലഭിച്ചില്ല. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പി സി ജോർജിനെ…

നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് വിൻസെൻറ് സാമുവലിൻറെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുമ്പാകെ ബിഷപ്പ് ഹാജരായി. നടിയെ ആക്രമിച്ച കേസിൽ…

“സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ വന്നാലും ഭയമില്ല”; ഉമ തോമസ്

സർക്കാർ സംവിധാനങ്ങൾ മുഴുവൻ പ്രവർത്തിച്ചാലും തൃക്കാക്കരയിൽ തോൽക്കുമെന്ന് ഭയമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പി ടി തോമസിൻറെ വികസന പ്രവർത്തനങ്ങളും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹവും തനിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉമാ തോമസ്. മന്ത്രിമാർ എല്ലായ്പ്പോഴും തൃക്കാക്കരയിൽ ഉണ്ടാകില്ല.…

ശബരിമല; കേസ് പിൻവലിക്കാനുള്ള നടപടി സ്തംഭനത്തിൽ

ശബരിമല യുവതീപ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ മാസങ്ങളായി സംസ്ഥാനത്തിൻറെ മിക്ക ഭാഗങ്ങളിലും നിശ്ചലമായി. കേസുകൾ പിൻവലിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ നിർദ്ദേശത്തിലെ അവ്യക്തതയും കൃത്യതയില്ലായ്മയുമാണ് നടപടികൾ നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിവരം. സമരവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകൾ പിന്വലിക്കാനായിരുന്നു…

മന്ത്രിമാരുടെ പരിപാടികൾക്കായുള്ള തുക മൂന്നിരട്ടി കൂട്ടി സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കായി ചെലവഴിക്കാവുന്ന തുകയിൽ സംസ്ഥാന സർക്കാർ ഗണ്യമായ വർദ്ധനവ് വരുത്തി. ഇനി മുതൽ 75,000 രൂപ വരെ ചെലവഴിക്കാം. രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ…

കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഇന്ന് പൂർത്തിയാകുമെന്ന് കോർപ്പറേഷൻ അറിയിച്ചു. 20 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതിനാലാണ് പ്രശ്നം പരിഹരിച്ചതെന്നാണ് കോർപ്പറേഷൻറെ വാദം. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെയാണ് ശമ്പളം ലഭിച്ചത്. മറ്റ് ജീവനക്കാർക്കും ഇന്ന് ശമ്പളം ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ശമ്പളം വിതരണം…