Category: Sports

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ശിവ്‌നരെയിൻ ചന്ദർപോളിനെ പുതിയ പരിശീലകനായി നിയമിച്ചു. അമേരിക്കയിലെ സീനിയർ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായാണ് ചന്ദർപോളിനെ നിയമിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഒന്നര വർഷത്തെ കരാറിലാണ് ചന്ദർപോളിനെ നിയമിച്ചത്. എന്നാൽ…

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ 10 റൺസിനു വിജയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ 149/8; നോർത്താംപ്ടൺ: 19.3 ഓവറിൽ 139 ഓൾ ഔട്ടായി. ഹർഷൽ പട്ടേൽ അർധസെഞ്ചുറിയും (36…

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം…

3000 മീറ്ററില്‍ റെക്കോഡിട്ട് പരുള്‍ ചൗധരി

2016-ല്‍, തമിഴ്നാടിന്റെ എല്‍.സൂര്യ സ്ഥാപിച്ച റെക്കോഡ് മറികടന്നു പരുള്‍ ചൗധരി. ഇതോടെ ഒമ്പതു മിനിറ്റില്‍ താഴെ 3000 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി ചൗധരി. ഉത്തര്‍പ്രദേശുകാരിയായ പരുള്‍ ചൗധരി ലോക ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലാണ് മത്സരിക്കുന്നത്. 3000 മീറ്റര്‍…

കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണയുടെ ആറ് വയസ്സുള്ള മകൾ മരണപ്പെട്ടു

മകളുടെ മരണ വാർത്ത പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. തന്‍റെ ആറുവയസ്സുള്ള മകൾ ജൂലിയറ്റയുടെ മരണവാർത്ത ലൂണ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സിസ്റ്റിക് ഫൈബ്രോസിസുമായി പോരാടിയ ജൂലിയറ്റ ഏപ്രിൽ 9നാണ് മരണമടഞ്ഞത്. താനും കുടുംബവും വലിയ വേദനയിലാണെന്നും മകളുടെ ഓർമ്മകൾ…

ചാംപ്യൻസ് ലീഗ് യോഗ്യതയില്ല; യുണൈറ്റഡ് വിടാൻ അനുവാദം തേടി ക്രിസ്റ്റ്യാനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസൺ യുണൈറ്റഡിന് അത്ര സുഖകരമായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ചാമ്പ്യൻസ് ലീഗ് അവർക്ക് നഷ്ടമായി. യൂറോപ്പ ലീഗ് മാത്രമാണ് യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ…

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇ എന്‍ സുധീര്‍ അന്തരിച്ചു

പനാജി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ എൻ സുധീർ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കോഴിക്കോട് നടക്കാവ് സ്വദേശിയായ സുധീർ ഗോവയിലാണ് സ്ഥിരതാമസമാക്കിയത്. അഞ്ച് വർഷം ഇന്ത്യൻ ഗോൾ കീപ്പറായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വൈസ്…

ഫോർമുല വണ്ണിൽ വൻ അപകടം; മത്സരം നിർത്തിവച്ചു

ബ്രിട്ടൻ: ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ, ആദ്യലാപ്പിൽ കാറുകൾ തമ്മിൽ വൻ കൂട്ടിമുട്ടൽ. അപകടത്തെ തുടർന്ന്, മത്സരം നിർത്തിവച്ചു. ശക്തമായ കൂട്ടിമുട്ടലിൻെറ ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരു ഡ്രൈവർമാർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്നാണ്, പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിൻറെ അഞ്ചാം ലാപ്പിനിടെയായിരുന്നു…

വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്ല്യാൺ

ഗോകുലം കേരളയുടെ മനീഷ കല്യാൺ വിദേശ ക്ലബിലേയ്ക്ക്. സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിനായാണ് ഇനി മനീഷ കളിക്കുന്നത്. അപ്പോളോൺ ലേഡീസുമായി മനീഷ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബാണ് അപ്പോളോൺ. ഇതോടെ വനിതാ…

രോഹിത് ശര്‍മ കോവിഡ് മുക്തനായി

ബിര്‍മിങ്ഹാം: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ്-19 രോഗമുക്തി നേടി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രോഹിത്തിന് കളിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായാണ് രോഹിത്തിന് കോവിഡ്-19 സ്ഥിരീകരിച്ചത്. ജൂൺ 24ന് ലെസ്റ്ററിനെതിരായ സന്നാഹ മൽസരത്തിനിടെയാണ് രോഹിതിന് കോവിഡ്-19 സ്ഥിരീകരിച്ചത്. സന്നാഹ…