Category: Sports

ഇത്തവണയും മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

എടികെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ട് നിൽക്കും. മോഹൻ ബഗാൻ കഴിഞ്ഞ സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചിരുന്നില്ല. പുതിയ സീസണിനായി തയ്യാറെടുക്കേണ്ടതിനാൽ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടുനിൽക്കുകയാണ്.…

കേരളത്തിലെ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും

മലപ്പുറം : മലബാർ ഫുട്ബോളിന്‍റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിനായിരിക്കും സീസൺ ആരംഭിക്കുക. ഈ സീസണിലെ ആദ്യ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന തീയതി നവംബർ 1 ആയിരിക്കും. 2023 മെയ് 30 വരെയാണ്…

വനിത യൂറോ കപ്പ്; ഇറ്റലിയെ ഗോളിൽ മുക്കി ഫ്രാൻസ്

വനിത യൂറോ കപ്പിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് തങ്ങളെന്ന് പറയുന്ന രീതിയിൽ പ്രകടനം കാഴ്ച വച്ച് ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് കരുത്ത് തെളിയിച്ചു. നാലാം മിനിറ്റിൽ ഇറ്റാലിയൻ താരം ബാർബറ ബൊനാൻസിയുടെ…

മൂന്നാം ട്വന്റി-20 യില്‍ ഇംഗ്ലണ്ടിന് വിജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ട് : മൂന്നാം ട്വന്റി-20 യില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിൽ 216 റൺസ് വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റിഷഭ് പന്തിനെ നഷ്ടമായി. കോഹ്ലിക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.…

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ് ട്രേലിയയുടെ നിക്ക് കിറിയോസിനെ 1-4ന് തോൽപ്പിച്ചാണ് നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 3-6, 6-3, 6-4, 7-5. ഏഴാം തവണ കപ്പുയര്‍ത്തിയതോടെ ബിംബിള്‍ഡണ്‍ കിരീടനേട്ടത്തില്‍ പീറ്റ് സാമ്പ്രസിനൊപ്പമെത്തി.…

ഐ എസ് എല്ലിന്റെ വരവ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചെന്ന് വി പി സുഹൈർ

ഐഎസ്എല്ലിന്‍റെ വരവ് ഇന്ത്യയിലെ ഫുട്ബോളിന് വലിയ പ്രോത്സാഹനമായി മാറിയെന്ന് മലയാളി ഫുട്ബോൾ താരം വി പി സുഹൈർ. ഐഎസ്എല്ലിന്‍റെ വരവോടെ ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ആളുകളിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേർത്തു. കൂടുതൽ ആളുകൾ ടിവിയിൽ മത്സരം കാണാൻ തുടങ്ങി. ഐഎസ്എൽ വന്നതിന്…

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യത പരിശോധിക്കാൻ ബിസിസിഐ

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് 14 കളിക്കാരെയെങ്കിലും ലോക ഇലവൻ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ടിലെ പ്രാദേശിക സീസണും കരീബിയൻ പ്രീമിയർ ലീഗും ഓഗസ്റ്റിൽ നടക്കും.മത്സരം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്താൻ…

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി

കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി. കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന്…

കോലിയെ ട്വന്റി20യിൽ ആവശ്യമുണ്ടോ? തുറന്നടിച്ച് അജയ് ജഡേജ

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന് വിരാട് കോലിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ…

ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി മുംബൈ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിനായി തയ്യാറെടുക്കുന്ന മുംബൈ സിറ്റി ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി. ഓസ്ട്രേലിയയുടെ റോസ്റ്റിൻ ഗ്രിഫിത്ത് മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമാകും. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി താരം ഗ്രിഫിത്ത്സ് മുംബൈയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു. 34 കാരനായ…