Category: Sports

ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി; കമ്മിറ്റി തിരഞ്ഞെടുപ്പ് ഉടൻ

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോളിന്‍റെ പ്രതിസന്ധികൾ തീരുമെന്ന പ്രതീക്ഷ നൽകി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്‍റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള വാദങ്ങളിൽ സുപ്രീം കോടതി ഫുട്ബോൾ പ്രേമികൾക്ക് അനുകൂലമായ സൂചനകൾ നൽകി. വ്യാഴാഴ്ചയ്ക്കകം ഭരണഘടനയ്ക്ക് അന്തിമരൂപം നൽകണമെന്നും അതിനുശേഷം എ.ഐ.എഫ്.എഫ് പുതിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്…

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ല: സൗരവ് ഗാംഗുലി

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഗാംഗുലി പറഞ്ഞു. ഗാംഗുലി ലീഗിൽ കളിക്കുമെന്ന് ടൂർണമെന്‍റ് അധികൃതർ തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഗാംഗുലിയുടെ പ്രതികരണം. അതേസമയം, നിരവധി മുൻ താരങ്ങൾ…

ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാലാമത്

ദുബായ്: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്ക്ക് നേട്ടം. ഇതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക പട്ടികയിൽ മൂന്നാം…

ഇംഗ്ലണ്ടിൽ ഇരട്ടസെഞ്ചറി നേടി താരമായി പൂജാര

ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയാണ് താരമായത്. സസെക്സിനായി കളിക്കുന്നതിനിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മിഡിൽസെക്സിനെതിരെ 403 പന്തിൽ 231 റൺസാണ് പുജാര നേടിയത്. പുജാരയുടെ പ്രകടനത്തെ ഇംഗ്ലീഷ്…

ഡ്യുറൻഡ് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ എഫ് സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ഓഗസ്റ്റ് 23 ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുമായി അടുത്ത മത്സരം കളിക്കുന്ന…

ഏഷ്യാ കപ്പ് നടത്താനാവില്ലെന്ന് ശ്രീലങ്ക; വേദി മാറ്റിയേക്കും‌

കൊളംബോ: ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ടീമുകളുള്ള ടൂർണമെന്‍റ് ശ്രീലങ്കയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടയിലാണ് രാജ്യത്ത് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്. ശ്രീലങ്ക…

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് ചരിത്ര ജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര ജയം. സ്പിൻ പറുദീസയായ ഗാലെയുടെ റെക്കോർഡ് റൺ ചേസിംഗിനൊടുവിൽ 4 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ…

വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്സ് 2022; ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും ലോക അത്ലറ്റിക്സിന്‍റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിലെ ലോക റെക്കോർഡുള്ള പ്രകടനങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല. വനിതകളുടെ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗാബ്രെസ്ലാസെക്…

കൊടുംചൂടിൽ ലോഡ്സ് ഡ്രസ് കോഡ് മാറ്റുന്നു; ജാക്കറ്റ് വേണ്ട,ടൈ മതി

ലണ്ടൻ: കടുത്ത ചൂടിൽ വലയുമ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും നിയമത്തിൽ മാറ്റം വരുത്തി. താപനില 40 ലേക്ക് അടുക്കുമ്പോൾ, പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ പവലിയനിൽ ഇരിക്കുന്നവർ ജാക്കറ്റുകൾ ധരിക്കേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ടൈ ധരിക്കുന്നതിൽ ഒരു ഇളവുമില്ല. കൗണ്ടി ചാമ്പ്യൻഷിപ്പുമായി…

‘പെട്രോള്‍ ഒഴിച്ച് ഓടിക്കാവുന്ന കാറുകളല്ല ഞങ്ങള്‍’; തുറന്നടിച്ച് ബെന്‍ സ്‌റ്റോക്ക്‌സ് 

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കടുത്ത ക്രിക്കറ്റ് ഷെഡ്യൂളുകൾക്കെതിരെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് സ്റ്റോക്സിന്‍റെ പ്രതികരണം. പെട്രോൾ ഒഴിച്ച് ഓടിക്കാൻ കഴിയുന്ന കാറുകളല്ല കളിക്കാരെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ…