Category: Sports

ജർമ്മനി യൂറോ കപ്പ് സെമിയിൽ

വനിതാ യൂറോ കപ്പ് സെമിയിൽ ജർമ്മനി സെമി ഫൈനലിൽ എത്തി. ഇന്ന് ബ്രെന്‍റ്ഫോർഡിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ജർമ്മനി ഓസ്ട്രിയയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ ജയം. മൂന്ന് തവണ ഗോൾ പോസ്റ്റിൽ തട്ടിയ ഓസ്ട്രിയയ്ക്ക് മോശം സമയമായിരുന്നു. ജർമ്മനിയാണ്…

നാലു ഗോളുമായി ഡാർവിൻ നൂനിയസ്; ലിവർപൂളിന് വൻ വിജയം

പ്രീ സീസൺ പര്യടനത്തിൽ ലിവർപൂളിന് വൻ ജയം. ബുണ്ടസ്ലിഗ ക്ലബ്ബ് ലൈപ്സിഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. അഞ്ച് ഗോളുകളിൽ നാലെണ്ണം ലിവർപൂൾ താരം ഡാർവിൻ നൂനിയസാണ് നേടിയത്. ആദ്യ പകുതിയിൽ മൊ സലാ നേടിയ ഗോളിന് ലിവർപൂൾ ഒരു…

ജർമ്മൻ ഇതിഹാസ താരം ഉവെ സീലർ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഉവെ സീലർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 85 വയസ്സായിരുന്നു. 1966-ൽ ജർമ്മൻ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച താരമാണ് ഇദ്ദേഹം. മുന്നേറ്റനിര താരമായ അദ്ദേഹം തന്റെ ഓവർ ഹെഡ് കിക്കുകൾക്കും ബുദ്ധിമുട്ടുള്ള ഗോളുകൾക്കും പ്രസിദ്ധനായിരുന്നു.…

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചു. ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ പായിച്ചത്. ഫൈനൽ എൻട്രിക്ക് ആവശ്യമായ കുറഞ്ഞ ദൂരം 83.50…

ഏഷ്യാ കപ്പ് യുഎഇയിൽ നടത്തും

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. യു.എ.ഇയിൽ ആ സമയത്ത് മഴയ്ക്ക് സാധ്യതയില്ലാത്തതിനാലാണ് ഏഷ്യാ…

കെ എല്‍ രാഹുലിന് കോവിഡ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20യിൽ കളിക്കാൻ സാധ്യതയില്ല

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രാഹുലിന് ടി20 മത്സരം കളിക്കാൻ കഴിയുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ്…

ആവേശസൈനിങ്ങുമായി ഹൈദരാബാദ്;ഒഡെയ് ഒനായിൻഡ്യ തിരിച്ചെത്തി

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് അതിശയകരമായ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. സ്പാനിഷ് സെന്‍റർ ബാക്കായ ഒഡെയ് ഒനായിൻഡ്യയാണ് ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്. 2020-21 സീസണിൽ ഹൈദരാബാദിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 32 കാരനായ താരം 2020 ൽ ഹൈദരാബാദ് വഴിയാണ്…

ക്രിക്കറ്റ് ആവേശം കേരളത്തിലേക്ക്; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 കാര്യവട്ടത്ത്

തിരുവനന്തപുരം: കേരളം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നു. സെപ്റ്റംബർ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം നടക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്ന…

ബിസിസിഐ കേസ്; സുപ്രിംകോടതി പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ചു

ന്യൂഡൽഹി : ബിസിസിഐ കേസിൽ പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി. ബിസിസിഐ കേസിൽ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗിനെയാണ് നിയമിച്ചത്. അമിക്കസ് ക്യൂറി പി എസ് നരസിംഹം സുപ്രീം കോടതി ജഡ്ജിയായതിന്‍റെ പശ്ചാത്തലത്തിലാണ്…

ചെസ് ഒളിമ്പ്യാഡ് ദീപശിഖ പ്രയാണം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു…