Category: Sports

മുൻ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലങ്കന്‍ സ്പിന്നര്‍ ഇന്ന് ഓസ്‌ട്രേലിയയിലെ ബസ് ഡ്രൈവര്‍

സിഡ്‌നി: കളിക്കാരുടെ ജീവിതം മാറ്റിമറിക്കാനുള്ള കഴിവ് ഐപിഎല്ലിനുണ്ട്. ഐപിഎല്ലിൽ ധോണിക്കൊപ്പം കളിച്ച ശ്രീലങ്കൻ സ്പിന്നർ ഇപ്പോൾ ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറാണ്. മുൻ ശ്രീലങ്കൻ സ്പിന്നർ സുരാജ് രണ്‍ദീവ് ആണ് ഉപജീവനത്തിനായി ഓസ്ട്രേലിയയിൽ പാസഞ്ചർ ബസ് ഓടിക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി 31 ഏകദിനങ്ങളിൽ…

ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ; ബിസിസിഐ അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയേക്കും. നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുള്ളത്. അടുത്തിടെ ആറ് ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ…

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

സഞ്ജുവിന്‍റെ സേവാണ് ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘സഞ്ജുവിന്‍റെ രക്ഷ = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാർഡാണ് അദ്ദേഹം പങ്കുവച്ചത്. ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് സഞ്ജു സാംസൺ ആണെന്നും അദ്ദേഹം…

ജഴ്‌സി വില്‍പ്പന: റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്ന് ഡിബാല

ടൂറിന്‍: ജഴ്‌സി വില്‍പ്പനയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഭേദിച്ച് അര്‍ജന്റൈന്‍ താരം ഡിബാല. ഡിബാലയുടെ ജഴ്‌സി വില്‍പ്പന യുവന്റ്‌സില്‍ നിന്ന് റോമയിലേക്ക് ചേക്കേറിയതിന് ശേഷമാണ് റെക്കോര്‍ഡിട്ടത്. ഇറ്റലിയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ജഴ്സികൾ വിറ്റഴിച്ച താരമെന്ന റെക്കോർഡ് ആണ് ഡിബാലയുടെ…

കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ മത്സരിക്കും

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഹൈജംപ് താരം തേജസ്വിൻ ശങ്കർ മത്സരിക്കും. തേജസ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഭ്യർത്ഥന കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അംഗീകരിച്ചു. ഒരാളെ കൂടി ചേർക്കുന്നത് ബുദ്ധിമുട്ടാണെന്ന് ആയിരുന്നു സിജിഎഫ് നേരത്തെ പറഞ്ഞിരുന്നത്.

ഫിഫ ലോകകപ്പ് ഒരുക്കം 95 ശതമാനം പൂർത്തിയായതായി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ തെരുവുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണ് ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ 95 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. സ്റ്റേഡിയങ്ങളിലേക്കും…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; 400 മീറ്ററില്‍ മൈക്കല്‍ നോര്‍മന് സ്വര്‍ണം

യൂജിന്‍: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 400 മീറ്റർ ഓട്ടത്തിൽ അമേരിക്കയുടെ മൈക്കൽ നോർമൻ സ്വർണം നേടി. ഫൈനലിൽ 44.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണം നേടിയത്. 44.48 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗ്രനെഡയുടെ കിരാനി ജെയിംസാണ് വെള്ളി നേടിയത്.…

ഔദ്യോഗിക പ്രഖ്യാപനം വന്നു, സിഞ്ചെങ്കോ ഇനി ആഴ്‌സണൽ താരം

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രേനിയൻ താരം അലക്സ് സിഞ്ചെങ്കോയുടെ വരവ് ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു പ്രീ-സീസൺ ചെലവഴിക്കുന്ന ആഴ്സണലിനൊപ്പം സിഞ്ചെങ്കോ ചേർന്നു. ഏകദേശം 30 ദശലക്ഷം യൂറോയ്ക്കാണ് ലെഫ്റ്റ് ബാക്ക് ആയ താരം ആഴ്സണലുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടത്.…

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിൽ കാലിസും സ്റ്റെയ്‌നും കളിക്കും

ന്യൂഡല്‍ഹി: മുൻ അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ടി20 ക്രിക്കറ്റിന്‍റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിരവധി പ്രമുഖ താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ വേൾഡ് ജയന്‍റ്സാണ് ഒന്നാമതെത്തിയത്. കാണികളെ ആവേശഭരിതരാക്കി ഇത്തവണയും ക്രിക്കറ്റ് ലീഗ് നടക്കും.…

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി: മിഡ്ഫീൽഡർ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമറിന്‍റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിംഗ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയിരുന്നത്. പുതിയ കരാർ പ്രകാരം 2024 വരെ…