Category: Sports

‘ഏഷ്യാകപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യം’

ഏഷ്യാ കപ്പും ലോകകപ്പും നേടുകയാണ് ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും കോഹ്ലി പറഞ്ഞു. ഏറെക്കാലമായി ഫോം കണ്ടെത്താൻ പാടുപെടുന്ന കോഹ്ലി ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ കോലിയെ ഉൾപ്പെടുത്തിയേക്കുമെന്നും…

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷയ്ക്ക് ഡ്രോണുകൾ ഒരുക്കുന്നു

ദോഹ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഡ്രോണുകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയവും ഫിഫ വേൾഡ് കപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റിയുമായുള്ള കരാർ പ്രകാരം യുഎസ് ആസ്ഥാനമായുള്ള ഫോർട്ടെം ടെക്നോളജീസ് സ്റ്റേഡിയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ നേരിടാൻ ഡ്രോണുകൾ നൽകുന്നതായാണ്…

പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ആഴ്സണൽ

അമേരിക്ക: പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തോൽപ്പിച്ച് ആഴ്സണൽ. അമേരിക്കയിൽ നടന്ന ഫ്ലോറിഡ കപ്പിൽ ചെൽസിയെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ഗബ്രിയേൽ ജെസൂസ്, മാർട്ടിൻ ഒഡെഗാർഡ്, ബുക്കായോ സാക്ക, ആൽബർട്ട് സാംബി സൊക്കോങ്ക എന്നിവരാണ് ഗോൾ നേടിയത്. സിറ്റിയിൽ നിന്ന്…

പ്രീസീസണിലെ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ

നെവാഡ: പ്രീ സീസണിലെ സൗഹൃദ മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. റാഫിഞ്ഞയാണ് ബാഴ്സയ്ക്കായി വിജയഗോൾ നേടിയത്. അവസാന 10 മിനിറ്റിൽ കോർട്ടുവയുടെ ചെറുത്ത് നില്‍പ്പാണ് റയലിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഡെബെംലെയുടെ നേതൃത്വത്തിലുള്ള ബാഴ്സയുടെ ആക്രമണങ്ങൾ…

നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ…

‘2003 മുതല്‍ നീണ്ട കാത്തിരിപ്പ്’: നീരജ് ചോപ്രയ്ക്ക് പ്രശംസയുമായി അഞ്ജു ബോബി ജോര്‍ജ്‌

ന്യൂഡല്‍ഹി: നീരജ് ചോപ്രയ്ക്ക് പ്രശംസയുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ അഞ്ജു ബോബി ജോര്‍ജ്‌. 2003 മുതൽ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഇവിടെ താനൊരു യഥാർഥ ചാമ്പ്യനാണെന്ന് നീരജ് തെളിയിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ, അഞ്ജു പറഞ്ഞു. ഒളിമ്പിക്സിലും ലോക…

ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്പ്: ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസിന് മെഡലില്ല

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എൽദോസ്‌ പോൾ മെഡൽ നേടാതെ മടങ്ങി. ഫൈനലിൽ  16.79 മീറ്റർ ദൂരം ചാടിയ എൽദോസ് ഒമ്പതാമനായാണ് പുറത്തായത്. അതേസമയം ഇതാദ്യമായാണ്‌ ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരൻ…

ലോക അത്‌ലറ്റിക്സ് പുരുഷ ജാവലിൻ: നീരജ് ചോപ്രയ്ക്ക് വെള്ളി

യുജീൻ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്‍റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. 88.13 മീറ്റർ ദൂരം മറികടന്നാണ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടം. 2003ൽ…

450 പന്തില്‍ 410 റണ്‍സ്! കൗണ്ടിയില്‍ പുതിയ ചരിത്രം

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഗ്ലാമോര്‍ഗന്‍ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ലെസ്റ്റർഷെയറിനെതിരെ സാം നോർത്ത് ഈസ്റ്റ് 410 റൺസാണ് നേടിയത്. അതും പുറത്താകാതെ. താരത്തിന്റെ കരുത്തില്‍ ഗ്ലാമോര്‍ഗന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 795 റണ്‍സ്. 450…

മലയാളി പരിശീലകൻ ബിനോ ജോർജ് ഈസ്റ്റ് ബംഗാളിലേക്ക്

കൊൽക്കത്ത: കേരളത്തിനായി സന്തോഷ് ട്രോഫി നേടി തന്ന കേരള കോച്ച് ബിനോ ജോർജ് കൊൽക്കത്തയിലേക്ക്. ഐഎസ്എൽ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ബിനോ ജോർജിനെ നിയമിച്ചതായാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്‍റെ ചുമതല ബിനോ ജോർജിനായിരിക്കും. 45 കാരനായ…