Category: Sports

നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കില്ല 

ബിർമിങ്ഹാം: ഇന്ത്യൻ ടീമിലെ ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ…

ബ്ലാസ്റ്റേഴ്സ് യുവനിര ഇന്ന് സന്നാഹമത്സരത്തിന് ഇറങ്ങും

നെക്സ്റ്റ് ജെൻ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സന്നാഹ മത്സരം കളിക്കും. സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്റ്റെല്ലൻബോഷ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം. മത്സരം സംപ്രേഷണം ചെയ്യില്ലെന്ന് ക്ലബ് അറിയിച്ചു. നാളെ മുതൽ ഇംഗ്ലണ്ടിലാണ്…

ലെസ്റ്റര്‍ ക്രിക്കറ്റ് മൈതാനത്തിന് ഗവാസ്‌ക്കറുടെ പേര്; താരം നന്ദിയറിയിച്ചു

ലെസ്റ്റര്‍: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറുടെ പേരിലാണ് ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ട് അറിയപ്പെടുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഗവാസ്കറിനുള്ള ആദരസൂചകമായാണ് ഈ നീക്കം. സോഷ്യൽ മീഡിയയിലൂടെയാണ് ഗവാസ്കർ തന്‍റെ സന്തോഷം അറിയിച്ചത്. ടെന്നീസ് ബോൾ ക്രിക്കറ്റിന്‍റെയും അന്താരാഷ്ട്ര…

ഇന്ത്യ – വെസ്റ്റ് വിന്‍ഡീസ് മത്സരം; വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും

​പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയത്തോടെ പരമ്പര തൂത്തുവാരാനാണ് വിൻഡീസ് ശ്രമിക്കുന്നത്. പ്രസീദ് കൃഷ്ണയ്ക്ക്…

സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 12 റൺസിന് പുറത്തായ സഞ്ജു സാംസണെ വിമർശിച്ച് മുൻ പാക് ഓൾറൗണ്ടർ ഡാനിഷ് കനേരിയ. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്നും കനേരിയ പറഞ്ഞു. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും.…

സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചനം വിവാദമാകുന്നു

സ്കോട്ട്ലൻഡ് ക്രിക്കറ്റിലെ വംശീയ വിവേചനം വിവാദമാകുന്നു. മുൻ സ്കോട്ടിഷ് സ്പിന്നർ മാജിദ് ഹഖിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്കോട്ട്ലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മാജിദ് ഹഖ്. മാജിദിനൊപ്പം മുൻ താരം കാസിം ഷെയ്ഖും…

‘ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം’- രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിനെ ആറ് ടീമുകളായി ചുരുക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരം നിലനിർത്തണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയാൽ ആ ഫോർമാറ്റിന്‍റെ നിലവാരം നഷ്ടപ്പെടുമെന്നാണ് ശാസ്ത്രിയുടെ…

കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായി കളിക്കുമെന്ന് ഹർമൻപ്രീത് കൗർ

മുംബൈ : കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുകയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഇത് വളരെ നിർണായകമായ ഒരു ടൂർണമെന്റാണെന്നും, ഇത്തരമൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ…

ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസം; മനസ് തുറന്ന് നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനേക്കാൾ ബുദ്ധിമുട്ടാണെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരം മനസ് തുറന്നത്. ലോക ചാമ്പ്യൻഷിപ്പുകളിൽ കടുത്ത മത്സരങ്ങളുണ്ടാവുമെന്നും ഒളിമ്പിക്സിനെക്കാൾ…

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ന്‍ വിരമിച്ചു

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 36-ാം വയസ്സിൽ കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 5 ടെസ്റ്റുകളും 44 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചു. 2005ലെ…