Category: Sports

കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു

കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.

ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്

ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ആഴ്സണലിന്‍റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡിനെ തിരഞ്ഞെടുത്തു. നോർവേയിൽ നിന്നുള്ള മിഡ്ഫീൽഡർക്ക് 23 വയസ്സേ ആയിട്ടുള്ളൂ. നോർവീജിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ പിയറി എമ്റിക്ക ഔബമെയാങ്ങായിരുന്നു ആഴ്സണലിന്‍റെ ക്യാപ്റ്റൻ. എന്നാൽ…

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ വാഷിങ്ടൺ സുന്ദറും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുൽ ത്രിപാഠിയെയും…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഗുരുരാജ വെങ്കലം നേടി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ നേടി. പുരുഷൻമാരുടെ 61 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. 269 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം സ്വന്തമാക്കിയത്. സ്നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ…

2022 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി നേടി. ആകെ 248 കിലോഗ്രാം ഉയർത്തിയാണ് വെള്ളി മെഡൽ നേടിയത്. 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍…

ട്വന്റി20 റണ്‍വേട്ടയിൽ ഒന്നാമനായി രോഹിത്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന്, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ, ഗപ്റ്റിലിനെ മറികടക്കാൻ രോഹിത്തിൻ 20 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. വെസ്റ്റ്…

ഉദ്ഘാടനച്ചടങ്ങിനിടെ മുങ്ങി; ഇന്ത്യൻ ബോക്സിങ് താരം ലവ്‌‍ലിനയ്ക്ക് നേരെ വിമർശനം

ബർമിങ്ങാം: ഒളിംപിക്സ് വെങ്കല ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതാണു വിവാദത്തിന് തിരി തെളിച്ചത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് ലവ്ലിനയും ബോക്സർ മുഹമ്മദ് ഹസാമുദ്ദീനും ഗെയിംസ് വില്ലേജിലേക്ക് മടങ്ങാൻ ശ്രമിച്ചു. എന്നാൽ, ടാക്സി…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ന് ഫൈനൽ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ മീരാഭായ് ചാനു ഇന്ത്യക്കായി സ്വർണ മെഡൽ ലക്ഷ്യമിടും. 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരാഭായ് ചാനു ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ടോക്കിയോയിൽ നിന്ന് വെങ്കലവുമായി എത്തിയ ലവ്‌ലിന…

68 റൺസിന് വെസ്റ്റ് ഇൻഡീസ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കൂപ്പുകുത്തി

ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 68 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 122 റൺസിന് കളി അവസാനിപ്പിച്ചു. ഇന്ത്യ 20 ഓവറിൽ 190/6, വിൻഡീസ്…

വനിതാ ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ വിജയം; ഖാനയെ മുട്ടുകുത്തിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം വിജയിച്ചു. ഖാനയെ 5-0നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സാവിത്രി പൂനിയയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ പൂൾ എ മത്സരത്തിൽ മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യക്കായി സംഗീത കുമാരിയും സലീമ ടേറ്റും ഓരോ ഗോൾ വീതം…