Category: Sports

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഗൽ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ബിര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഘൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ ഫ്ലൈവെയ്റ്റ് (48 കി.ഗ്രാം-51 കി.ഗ്രാം) വിഭാഗത്തിൽ നമ്രി ബെറിയെ പരാജയപ്പെടുത്തിയാണ് അമിത് ക്വാർട്ടറിൽ പ്രവേശിച്ചത്. ഈ ഇനത്തിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് അമിത് പംഗൽ. ഏകപക്ഷീയമായ…

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെ…

ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയുമായാണ് മഞ്ഞപ്പട ഇവാനെ സ്വീകരിച്ചത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം…

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന്

ബാസ്റ്റെയർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്): വെസ്റ്റ് ഇൻഡീസിനെതിരെ സമഗ്രാധിപത്യം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തികിന്‍റെയും മികച്ച ബാറ്റിങിന്‍റെയും സ്പിന്നിന്‍റെയും മികവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ…

കോമൺവെൽത്ത് ഗെയിംസ് ; ടേബിൾ‌ ടെന്നിസിൽ ഇന്ത്യൻ‌ പുരുഷ ടീം സെമിയിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ടീം ഇനത്തിൽ ബംഗ്ലാദേശിനെ (3-0) തോൽപ്പിച്ച് സെമിയിലെത്തി. സിംഗിൾസിൽ ശരത് കമാലും, ജി സത്യനും ഡബിൾസിൽ ഹർമീത് ദേശായിയും…

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്

മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ…

അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാല്‍റിന്നുങ്കയാണ് ഇന്ത്യയുടെ രണ്ടാം…

ടി-20 യില്‍ ധോണിയുടെ റെക്കോർഡ് തകർത്ത് ഹര്‍മന്‍പ്രീത് കൗർ

ബര്‍മിങ്ങാം: ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ധോണിയെ പിന്തള്ളി ടി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനായി ഹർമൻപ്രീത്…

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. പൂൾ എ മത്സരത്തിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു. പാകിസ്ഥാൻ വനിതകൾ ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 11.4…

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ സാജൻ പ്രകാശിന് നിരാശ. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജൻ ഫൈനലിൽ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലുള്ളവർ ഫൈനലിലെത്തും. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ഫൈനലിൽ പുറത്തായത്.…