Category: Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു…

ഏഷ്യ കപ്പ്; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ന്

ദുബായ്: ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 11നാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കുക. ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 28ന് ഇന്ത്യ പാകിസ്താനെ നേരിടും. ദുബായിലാണ് മത്സരം…

കോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിട്ടു; മുഹമ്മദ് അനീസ് ഫൈനലിലേക്ക്

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ലോങ് ജമ്പ് താരം എം ശ്രീശങ്കർ. യോഗ്യതാ റൗണ്ടിൽ 8.05 മീറ്റർ ചാടിയാണ് ഇടം നേടിയത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറി. ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ…

കോമണ്‍വെല്‍ത്ത് ഗെയിംസ്‌; പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്

ബർമിംഗ്ഹാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്. 3 സ്വർണ്ണവും 3 വെള്ളിയും 3 വെങ്കല മെഡലും നേടിയാണ് ഇന്ത്യ പട്ടികയിൽ മുന്നേറിയത്. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യക്ക് സ്വർണമെഡൽ നേടാൻ കഴിഞ്ഞത്. ജൂഡോയിൽ ഇന്ത്യ രണ്ട് മെഡലുകൾ…

അർജന്‍റീനയിൽ വനിതാ റഫറിയെ തല്ലിവീഴ്ത്തി ഫുട്ബോൾ താരം

ബ്യൂനസ് ഐറിസ്: അർജന്‍റീനയിലെ ഒരു ഫുട്ബോൾ താരം ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ മർദ്ദിച്ചു. ഒരു പ്രാദേശിക ടൂർണമെന്‍റിൽ ഗാർമനീസും ഇൻഡിപെൻഡൻസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് റഫറിക്ക് നേരെ ആക്രമണമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണിനെ റഫറി ദാൽമ കോർട്ടാഡിയാണ് അടിച്ചുവീഴ്ത്തിയത്. മത്സരത്തിനിടെ…

ഫുട്ബോൾ താരങ്ങൾ കഴിക്കാത്ത ബിരിയാണിയുടെ പേരിൽ 43 ലക്ഷം രൂപ തട്ടിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്. ആരാധകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. ജമ്മു കശ്മീർ…

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വിവാഹിതനായി. ലൂണ തന്‍റെ സുഹൃത്ത് മരിയാനയെയാണ് ജീവിത പങ്കാളിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ആരാധകരും മിഡ്ഫീൽഡർക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.  വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലൂണ എഴുതി, “ഈ ദിവസം ഒരിക്കലും മറക്കില്ല, ആ…

ഓസ്ട്രേലിയൻ സ്ട്രൈക്കർ ഐഎസ്എല്ലിലേക്ക്

ഓസ്ട്രേലിയയിൽ നിന്നുള്ള സ്ട്രൈക്കറായ ഹാരി സോയർ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്ട്രേലിയൻ ക്ലബ് സൗത്ത് മെൽബൺ എഫ്സിക്ക് വേണ്ടിയാണ് സോയർ കളിച്ചിരുന്നത്. സോയർ ക്ലബ് വിട്ട് ഇന്ത്യയിലേക്ക് ചേക്കേറിയതായി സൗത്ത് മെൽബൺ സ്ഥിരീകരിച്ചു. സോയർ ഐഎസ്എല്ലിലേക്ക് വരികയാണെങ്കിലും,…

ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്: വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍

ക്രൈസ്റ്റ്ചര്‍ച്ച്: താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി മുൻ ന്യൂസിലൻഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ആദ്യ താരമാണ് ഹീത്ത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സ്റ്റീവൻ ഡേവിസാണ് സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.…

സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ട ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ട്രോളി ആരാധകർ. ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം. മത്സരത്തിന് ശേഷം…