2.36 കോടി രൂപ കുടിശിക; കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കുടിശ്ശിക കാരണം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് സംഭവം.…