Category: Sports

കാര്യവട്ടത്ത് കസേരകള്‍ തകരാറിൽ; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികള്‍ കുറയും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികൾ കുറയും. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്ന് കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും. ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണാഫ്രിക്കൻ ടീം കാര്യവട്ടത്ത് ആദ്യ…

‘കോഹ്‌ലി ഇന്ത്യയുടെ മൂന്നാം ഓപ്പണർ’: സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്ലിയെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്നാമത്തെ ഓപ്പണറായി കോഹ്ലിയെ പരിഗണിക്കുന്നുണ്ടെന്നായിരുന്നു രോഹിത് പറഞ്ഞത്. “ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്‍റിന് പോകുമ്പോൾ, ടീമിൽ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.…

ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂട്ട്; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരത്തിൽ പകരക്കാരനെ ഇറക്കുന്ന രീതി കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലൂടെ ഈ വർഷം സബ്സ്റ്റിറ്റ്യൂഷൻ അവതരിപ്പിക്കാൻ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) തീരുമാനിച്ചു. മത്സരത്തിനിടെ…

മുഹമ്മദ് ഷമിക്ക് കോവിഡ്; ഓസീസ് പരമ്പരയിൽ പകരക്കാരനാകാൻ ഉമേഷ് യാദവ് 

ന്യൂഡല്‍ഹി: കോവിഡിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമാകും. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 പരമ്പരയ്ക്കായി മൊഹാലിയിലെത്തിയപ്പോൾ ഷമി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പരിക്കിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ദേശീയ…

ഗില്ലുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്‌

ന്യൂഡല്‍ഹി: ശുഭ്മാൻ ഗില്ലുമായി വേർപിരിയുന്നു എന്ന രീതിയിൽ വന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തി. ഓര്‍മയില്‍ സൂക്ഷിക്കേണ്ട യാത്രയായിരുന്നു എന്ന് പറഞ്ഞാണ് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന് ആശംസ നേര്‍ന്നത്. ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റിന്…

ട്വന്റി20 ലോകകപ്പിൽ യുഎഇയെ മലയാളി നയിക്കും

അബുദാബി: ഈ വർഷത്തെ ടി20 ലോകകപ്പിൽ മലയാളി താരം സി.പി റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശേരി സൈദാർപള്ളി സ്വദേശിയായ ഈ യുവതാരം അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ക്യാപ്റ്റന്‍റെ തൊപ്പി അണിയും. ഇതാദ്യമായാണ് ഒരു മലയാളി താരം…

പകരക്കാരന് ബാറ്റിംഗും ബോളിങ്ങും അനുവദിക്കുന്ന പുതിയ നിയമവുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം നടത്താൻ ബി.സി.സി.ഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാൻ അനുവദിക്കുന്ന നിയമം നടപ്പാക്കും. ക്രിക്കറ്റിൽ, ടോസിന് മുമ്പ് തീരുമാനിച്ച ഇലവനിൽ ഉള്ളവർക്ക് മാത്രമേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാർക്ക് ഫീൽഡിംഗ് മാത്രമേ അനുവദിക്കൂ. പ്ലെയിങ് ഇലവണിലെ…

വൂള്‍വ്‌സിനെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. ഏഴാം റൗണ്ടിൽ അവർ വൂള്‍വ്‌സിനെ 3-0ന് തോൽപ്പിച്ചു. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യ മിനിറ്റിൽ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണിൽ…

യൂസഫിന് അര്‍ധസെഞ്ചറി; രണ്ടു സിക്സിൽ കളി തീർത്ത് ഇർഫാൻ

കൊൽക്കത്ത: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2022 ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്സും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിച്ചത്. ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ മഹാരാജാസ് മികച്ച തുടക്കം കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വേൾഡ് ജയന്‍റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 170…

രാഹുലിനും ഋഷഭ് പന്തിനും പകരം ഞാന്‍ കളിക്കണം എന്ന് പറയരുത്: സഞ്ജു സാംസൺ

ന്യൂഡല്‍ഹി: ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരെയൊക്കെ മാറ്റി പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ദേശീയ ടീമിലെത്തിയ കളിക്കാര്‍ക്ക് വേണ്ടി തന്നെ തഴഞ്ഞു എന്ന രീതിയിലുള്ള പ്രതിഷേധം ശരിയല്ലെന്ന് സഞ്ജു പറഞ്ഞു.…